പള്ളിക്കര∙ പെരിയാർവാലി കനാലിന്റെ സംരക്ഷണ ഭിത്തി തകർന്ന് സ്ലാബും മണ്ണും ഇടിഞ്ഞ് കനാലിൽ വീണത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ പിണർമുണ്ട ഭാഗത്ത് വെള്ളം എത്തിയില്ല.
ഒരു വർഷം മുൻപാണ് കനാലിന്റെ പാടത്തിക്കര ഭാഗത്തെ സംരക്ഷണ ഭിത്തി തകർന്നത്. വെള്ളം എത്താതായതോടെ പിണർമുണ്ട
ഭാഗത്ത് ശുദ്ധജല ക്ഷാമം രൂക്ഷമായി. കുന്നത്തുനാട് പഞ്ചായത്തിലെ 18,19 വാർഡുകളിലെ പ്രദേശങ്ങളിൽ വെള്ളം എത്തുന്നത് ഈ കനാലിലൂടെയാണ്.
കഴിഞ്ഞ ദിവസം പെരിയാർവാലി കനാലിൽ വെള്ളം തുറന്നു വിട്ടെങ്കിലും മണ്ണു വീണതു മൂലം കനാലിലൂടെ വെള്ളം ഒഴുകാൻ കഴിയുന്നില്ല.
വ്യക്തിയുടെ സ്ഥലത്തേക്കാണ് കനാൽ ഭിത്തി തകർന്ന് വീണത്. ഇതേ തുടർന്ന് സ്വന്തം ചെലവിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ തയാറാണെന്ന് വ്യക്തി പെരിയാർവാലി അധികൃതരെ അറിയിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. വേനൽ കടുക്കുന്നതോടെ ജലക്ഷാമത്തിന്റെ രൂക്ഷത വർധിക്കുമെന്നതിനാൽ എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

