കൊച്ചി ∙ ലഹരി ഉപയോഗിച്ച ശേഷം പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. ചേർത്തല വാരനാട് സ്വദേശികളായ മെൽബിൻ തോമസ് (25), ബിബിൻ തോമസ് (27) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10.30ന് ആയിരുന്നു സംഭവം. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മർദിച്ചു പരുക്കേൽപിച്ചതിനുമാണ് കേസ്. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ബാറിൽ ഇവർ ഇതര സംസ്ഥാനക്കാരുമായി സംഘർഷമുണ്ടാക്കിയെന്നു പൊലീസിന് വിവരം ലഭിച്ചിരുന്നു.
പൊലീസെത്തി ഇവരെ സ്ഥലത്തു നിന്നു മാറ്റാൻ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടെ ഇരുവരും അസഭ്യം പറഞ്ഞ് ആക്രമിച്ചു.
പ്രൊബേഷൻ എസ്ഐ എസ്.അനീഷിനെ ദേഹോപദ്രവും ഏൽപിച്ചു. കൂടുതൽ പൊലീസ് എത്തി രണ്ടുപേരെയും മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റി.
എന്നാൽ, വാഹനത്തിൽ വച്ചും രണ്ടും പേരും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചുവെന്നു പൊലീസ് പറയുന്നു. സിപിഒ സോമരാജനെയും പ്രൊബേഷൻ എസ്ഐയെയും വാഹനത്തിൽ വച്ച് അസഭ്യം പറഞ്ഞു മർദിച്ചതായും പറയുന്നു. തടയാൻ ശ്രമിച്ച സിപിഒ അരുണിന്റെ ചെറുവിരൽ അസ്ഥിക്കു പൊട്ടലേറ്റു.
പ്രതികളെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

