കൂത്താട്ടുകുളം ∙ കെഎസ്ആർടിസി ഡിപ്പോയിൽ ബസുകൾ കയറാത്തതിനാൽ ചക്കുളത്തുകാവിൽ പൊങ്കാലയ്ക്ക് പോകാനെത്തിയ ഭക്തർ പുലർച്ചെ കാത്തുനിന്ന് വലഞ്ഞത് ഒന്നര മണിക്കൂർ. ഫോണിൽ വിളിച്ച് ബസിന്റെ സമയം മനസ്സിലാക്കിയ ശേഷമാണ് വ്യാഴം പുലർച്ചെ 3 മണിയോടെ ഭക്തർ ഡിപ്പോയിൽ എത്തിയത്.
എന്നാൽ നാലരയോടെയാണ് കോട്ടയം ഭാഗത്തേക്കുള്ള ബസ് എത്തിയത്. മറ്റ് ബസുകൾ ഡിപ്പോയിൽ കയറാതെ എംസി റോഡ് വഴി പോയതാണ് യാത്രക്കാരെ വലച്ചത്.
രാത്രി കൂത്താട്ടുകുളം ഡിപ്പോയിൽ ‘മിന്നൽ’ ഒഴികെ എല്ലാ ബസുകളും കയറണമെന്ന മധ്യമേഖലാ ചീഫ് ട്രാഫിക് ഓഫിസറുടെ ഉത്തരവ് നിലനിൽക്കെയാണ് ബസ് ജീവനക്കാരുടെ ഈ നടപടി.
ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ പകൽ സമയത്ത് പോലും ഡിപ്പോയിൽ കയറാതെയാണു പോകുന്നത്.
ബസുകൾ സഞ്ചരിക്കേണ്ടതിനു ടൗണിൽ പ്രത്യേക ട്രാഫിക് പരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്.
ഇതു ലംഘിക്കുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ മാസം 18ന് കോട്ടയം പട്ടിത്താനത്ത് അപകടത്തിൽ പെട്ട
കൂത്താട്ടുകുളം ഡിപ്പോയിലെ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല എന്നാണ് വിവരം. 15 വർഷം കഴിഞ്ഞ ബസുകൾക്ക് സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം സർവീസ് നടത്താമെന്നും ഇത്തരം ബസുകളുടെ വിവരങ്ങൾ പരിവാഹൻ വെബ് സൈറ്റിൽ കാണിക്കില്ലെന്നും പിറവം എടിഒ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

