കൊച്ചി ∙ എറണാകുളം നോർത്ത് പാലത്തിന് സമീപം വൈദ്യുത പോസ്റ്റിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. ബുധനാഴ്ച രാത്രി 9നാണ് അര മണിക്കൂറോളം നഗരവാസികളെ യുവാവ് ഭീതിയിലാഴ്ത്തിയത്.
യുവാവ് താഴെയിറങ്ങാൻ തയാറാകാത്തതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. സമീപമുള്ള മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരും യുവാവിന്റെ പരാക്രമം കണ്ട് അവിടെ തന്നെ നിന്നു.
സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസും മറ്റും പോകുന്ന വഴിയിൽ ജനം തടിച്ചു കൂടിയതോടെ ഗതാഗത തടസ്സവും ഉണ്ടായി. ഒടുവിൽ പൊലീസുകാരും നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി.
അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. അടിമാലി സ്വദേശിയാണ് യുവാവ് എന്നാണ് വിവരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

