വൈപ്പിൻ∙ നായരമ്പലം മേഖലയിൽ ബീച്ച് റോഡിന്റെ വശങ്ങൾ തകരുന്നു. വെളിയത്താം പറമ്പ് കടവിന്റെ വടക്ക് ഭാഗത്താണ് വശങ്ങളിലെ ടാറിങ് അടർന്നു പോയത്.കഴിഞ്ഞ ജൂണിലുണ്ടായ കടൽ കയറ്റത്തിലാണ് ഇവിടെ റോഡിൽ വിള്ളൽ രൂപപ്പെട്ടതെന്ന് പഞ്ചായത്ത് 12–ാം വാർഡ് അംഗം സി.സി.സിജി പറഞ്ഞു.
ഇനിയും കടൽ കയറ്റം ഉണ്ടായാൽ ഈ ഭാഗത്ത് റോഡ് രണ്ടായി മുറിയുമെന്നതിനാൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അല്ലാത്തപക്ഷം കോടികൾ ചെലവിട്ട് നിർമിച്ച തീരദേശ റോഡ് അപ്രത്യക്ഷമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.കൂടാതെ തീരദേശ റോഡിന്റെ ടാറിങ് ജോലി കഴിഞ്ഞപ്പോൾ റോഡിന്റെ ഇരു വശങ്ങളിലും ഉയരവ്യത്യാസം ക്രമീകരിക്കാൻ ഇറക്കിയിട്ടിരിക്കുന്ന കൽപ്പൊടിയും യാത്രക്കാർക്ക് ശല്യമായി മാറിയിരിക്കുകയാണ്. വിരിക്കാതെ കുന്നു കൂട്ടിയിട്ടിരിക്കുന്ന കൽപ്പൊടിക്കു മുകളിൽ പടർന്നു പിടിച്ചിരിക്കുന്ന കാടും പടലും റോഡിലേക്കും വ്യാപിക്കുന്ന സ്ഥിതിയുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]