ആലുവ∙ ദേശീയപാതയിൽ പുളിഞ്ചോടിൽ ലോറിയിടിച്ചു തകർന്ന ‘സംരക്ഷണ വേലി’ പുനർ നിർമിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു.
20 അടി താഴ്ചയുള്ള തോടിനു മുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരിക്കുന്നതു 3 കാലി ഡ്രമ്മുകൾ മാത്രം. തമിഴ്നാട്ടിൽ നിന്നു കൊച്ചിയിലേക്കു സിമന്റുമായി വന്ന ബുള്ളറ്റ് കണ്ടെയ്നർ ലോറി ജൂലൈ 11നു പുലർച്ചെയാണ് നിയന്ത്രണംവിട്ടു തോട്ടിലേക്കു തലകീഴായി മറിഞ്ഞത്. ഇരുമ്പു കൊണ്ടുള്ള സംരക്ഷണ വേലിയും കരിങ്കൽ കെട്ടുകളും അപകടത്തിൽ തകർന്നു.
തോട്ടിൽ വീണ കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി നീക്കി.
പക്ഷേ, തകർന്ന സംരക്ഷണ വേലിയും കരിങ്കൽ കെട്ടുകളും പുനഃസ്ഥാപിച്ചില്ല. ഇതിനുള്ള തുക ലോറിക്കാരിൽ നിന്നു ദേശീയപാത അതോറിറ്റി ഈടാക്കി എന്നാണ് സൂചന.
ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഇവിടെ അപകടം പതിയിരിക്കുന്ന വിവരം അറിയണമെന്നില്ല. പ്രത്യേകിച്ചും രാത്രി സമയത്ത്.
സംരക്ഷണ വേലി ഇല്ലാത്തതു വീണ്ടും അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]