
ആലങ്ങാട് ∙ മനയ്ക്കപ്പടി– മാഞ്ഞാലി റോഡിലെ അപകടക്കുഴികളിൽ ചാടി വാഹനങ്ങൾ തെന്നിമറിയുന്നു. എത്രയും വേഗം റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തം. ശുദ്ധജല വിതരണ കുഴൽ സ്ഥാപിക്കാനായി റോഡിന്റെ ഒരു വശം പൂർണമായും കുത്തിപ്പൊളിച്ചിട്ടതോടെയാണ് അപകടം പതിവായത്.
ഇതുവഴി പോകുന്ന വാഹനയാത്രികർ കുഴിയിൽ ചാടി നിയന്ത്രണം തെറ്റി വീഴുന്നതു സ്ഥിരം സംഭവമാണ്. രാത്രി സമയത്താണ് അപകടങ്ങൾ ഏറെയും . ആലുവ– പറവൂർ പ്രധാനപാതയെയും പറവൂർ– അത്താണി പ്രധാനപാതയെയും ബന്ധിപ്പിക്കുന്ന റോഡുകളിലൊന്നാണിത്.
നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
മൂന്നു മാസത്തിനിടെ പത്തോളം വാഹനയാത്രികർ അപകടത്തിൽപെട്ടു. പലരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. റോഡുകൾ കുത്തിപ്പൊളിച്ചിട്ടും യാതൊരു സുരക്ഷാ ക്രമീകരണവും ഇവിടെ ഒരുക്കിയിട്ടില്ലെന്നും ഇതുമൂലം ജീവഹാനി സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥയാണ് ഇതിനു കാരണമെന്നാണു നാട്ടുകാർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]