
കൊച്ചി∙ ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി. മഴയിൽ നിറഞ്ഞു കവിഞ്ഞ പേട്ട
താമരശേരി റോഡിനോടു ചേർന്നുള്ള തോട്ടിലേക്ക് ഓൺലൈൻ ടാക്സി കാർ വീണു. ഡ്രൈവർ തോപ്പുംപടി സ്വദേശി സലിംകുമാർ രക്ഷപ്പെട്ടു.
യാത്രക്കാരെ ഇറക്കിയ ശേഷം കാർ തിരിക്കുമ്പോഴാണ് അപകടമുണ്ടായത്. കാറിനു സാരമായ നാശനഷ്ടങ്ങളുണ്ട്.
റിക്കവറി വാഹനമെത്തിച്ചാണ് കാർ ഉയർത്തിയത്.പേട്ട – ഗാന്ധിസ്ക്വയർ റോഡും വെള്ളത്തിനടിയിലായി.
കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മരട് അയിനി തോട്ടിലെ വെള്ളം കായലിലേക്ക് ഒഴുകുന്ന ബണ്ട് റോഡിലെ സ്ലൂയിസിലും ഹൈവേയിലെ കലുങ്കിലും മരവും മറ്റും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടത് നഗരസഭാധികൃതർ നീക്കം ചെയ്തു.
പിറവത്ത് ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
217 മില്ലി മഴയാണു മഴമാപിനിയിൽ രേഖപ്പെടുത്തിയത്. 2018ലെ പ്രളയ ദിനങ്ങളിലാണ് ഇതിനുമുൻപ് ഇതേ അളവിൽ മഴ പെയ്തത്.ഇന്നലെ പുലർച്ചെ ആരംഭിച്ച ശക്തമായ മഴയിൽ കൊച്ചി നഗരത്തിലെ പല പ്രധാന റോഡുകളും മുങ്ങി.
കലൂർ ആസാദ് റോഡ്, എംജി റോഡ്, പാലാരിവട്ടം, തമ്മനം, വെണ്ണല– തൃപ്പൂണിത്തുറ റോഡ്, ഇടപ്പള്ളി ടോൾ, വി.ആർ.തങ്കപ്പൻ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. മഴ മാറിയിട്ടും കാനകളിൽ നീരൊഴുക്ക് തടസ്സപ്പെട്ടതോടെ റോഡുകളിൽ മണിക്കൂറുകളോളമാണ് വെള്ളം കെട്ടിനിന്നത്.
രാവിലെ നഗരത്തിൽ പലയിടത്തും വാഹനഗതാഗതവും തടസ്സപ്പെട്ടു.
തൃപ്പൂണിത്തുറയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളക്കെട്ടിലായി. വടക്കേക്കോട്ട
– എൻഎസ്എസ് സ്കൂൾ ശ്രീപൂർണത്രയീശ റോഡ്, പുതുശേരി നഗർ, എംകെകെ നായർ നഗർ, പനയ്ക്കൽ ഭാഗം, കണിയാമ്പുഴ നാരായണനാശാൻ റോഡ്, മോളുമ്പുറം റോഡ്, ആദംപള്ളിക്കാവ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി.പ്രദേശത്ത് 35ൽ ഏറെ വീടുകളിൽ വെള്ളം കയറി. 15ൽ ഏറെപ്പേർ ബന്ധുവീടുകളിലേക്കു മാറി.
2 കുടുംബങ്ങളെ അഗ്നിരക്ഷാസേനയെത്തിയാണ് മാറ്റിയത്. പലയിടത്തും ഓടകൾ നിറഞ്ഞ് മലിനജലവും ശുചിമുറി മാലിന്യവും വീടുകളിലേക്കുൾപ്പെടെ കയറുന്ന സാഹചര്യമുണ്ടായി.ശക്തമായ മഴയിൽ മുവാറ്റുപുഴ നിർമല സ്പെഷൽ സ്കൂളിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു.
ഭിന്നശേഷി വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് പരിശീലനം നൽകുന്ന കെട്ടിടത്തോടു ചേർന്നുള്ള ഭിത്തിയാണ് നിലംപൊത്തിയത്. 8 അടി ഉയരത്തിലുള്ള ഭിത്തി 50 അടി നീളത്തിലാണ് ഇടിഞ്ഞത്.
മണ്ണിടിച്ചിൽ സ്കൂൾ കെട്ടിടത്തിനും ഭീഷണിയായിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]