
ട്രെയിനുകൾ ഇന്നും വൈകും
ആലുവ∙ റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണി തുടരുന്നതിനാൽ പാലക്കാട് ജംക്ഷൻ–എറണാകുളം സൗത്ത്, എറണാകുളം സൗത്ത്–പാലക്കാട് ജംക്ഷൻ മെമു ട്രെയിനുകൾ ഇന്നും ഓടില്ല. ഇൻഡോർ–തിരുവനന്തപുരം, കണ്ണൂർ–ആലപ്പുഴ, സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി ട്രെയിനുകൾ വൈകും. കഴിഞ്ഞ 3 ദിവസവും അറ്റകുറ്റപ്പണി തടസ്സമില്ലാതെ നടന്നു.
ഞായറാഴ്ച പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.
അധ്യാപക ഒഴിവ്
കോതമംഗലം∙ ചെറുവട്ടൂർ ഗവ. മോഡൽ എച്ച്എസ്എസ് ഹൈസ്കൂൾ ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 2.30ന്. കോതമംഗലം∙ ചാത്തമറ്റം ഗവ.
എച്ച്എസ്എസ് ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്.
നെടുമ്പാശേരി∙യുപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 8ന് രാവിലെ 10.30ന്.
പറവൂർ ∙ പുതിയകാവ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്നു 10ന്.
സീറ്റ് ഒഴിവ്
കാലടി∙ ആദിശങ്കര എൻജിനീയറിങ് കോളജിൽ എംസിഎ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവ്. 99465 79904.
എംടെക് സ്പോട് അഡ്മിഷൻ
കോതമംഗലം∙ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ എംടെക് കോഴ്സിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ കംപ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ എൻജിനീയറിങ് (സെൽഫ് ഫിനാൻസിങ്), സ്ട്രക്ചറൽ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ മാനേജ്മെന്റ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ തെർമൽ പവർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ പവർ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ വിഎൽഎസ്ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് സീറ്റുകളിലേക്കു നാളെ 9.30 മുതൽ 12 വരെ സ്പോട് അഡ്മിഷൻ നടത്തും.
www.mace.ac.in
അധ്യാപക പരിശീലനം
കൊച്ചി∙ എറണാകുളം നോർത്തിലെ എഴുത്തച്ഛൻ സ്മാരക പ്രീ പ്രൈമറി അധ്യാപക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര പ്രീ പ്രൈമറി അധ്യാപക പരിശീലന കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.
9446302312.
സ്പോട് അഡ്മിഷൻ നാളെ
മൂവാറ്റുപുഴ∙ നിർമല കോളജിൽ എംസിഎ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നാളെ നടക്കും. എൽബിഎസ് സെന്റർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകും.
താൽപര്യമുള്ളവർ നാളെ രാവിലെ 11 നു മുൻപ് കോളജ് എംസിഎ ഓഫിസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 8330836363
ഡ്രോൺ പൈലറ്റ് കോഴ്സ്
പെരുമ്പാവൂർ ∙ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്യൂണിറ്റി സ്കിൽ പാർക്കിൽ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
10ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ലൈസൻസും സർട്ടിഫിക്കേഷനോടും കൂടി ഇന്ത്യയിലും വിദേശത്തും ജോലി അവസരങ്ങൾ ഉള്ള കോഴ്സാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://csp.asapkerala.gov.in/courses/small-category-drone-pilot-training-tvm എന്ന ലിങ്ക് സന്ദർശിക്കുക. 9495999693 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]