
മാൻഹോളുണ്ട്, സൂക്ഷിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂത്താട്ടുകുളം∙ എംവിഐപി കനാലിൽ കിഴകൊമ്പ് വളപ്പ് ഭാഗത്തെ അക്വാഡക്ടിലെ മാൻഹോൾ അപകടക്കെണിയാകുന്നു. 4 മാസത്തോളമായി മാൻഹോളിനു മൂടിയില്ല. നേരത്തെ ഉണ്ടായിരുന്ന ഇരുമ്പ് മൂടി മോഷണം പോയതിനെ തുടർന്ന് കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് ഹോൾ അടച്ചിരുന്നു. എന്നാൽ ഈ മൂടി തകർന്ന് കനാലിലേക്ക് തന്നെ പതിച്ചു. ഇതോടെ മാൻഹോൾ വീണ്ടും അപകടക്കെണിയായി.കിഴകൊമ്പിൽ നിന്നും സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തു കൂടി വടകരയിലേക്ക് ബന്ധിപ്പിക്കുന്ന എളുപ്പ വഴിയാണിത്.
ഒട്ടേറെ ഇരുചക്ര, നാലുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും ദിവസേന ഇതുവഴി സഞ്ചരിക്കുന്നുണ്ട്. സമീപത്തെ സ്കൂളുകളിലേക്ക് കുട്ടികൾ ഇതുവഴി നടന്നും സൈക്കിളിലുമെല്ലാം യാത്ര ചെയ്യുന്നതാണ്. 15 അടിയോളം താഴ്ചയുള്ള കനാലാണിത്. രാത്രിയാണ് അപകട സാധ്യത കൂടുതൽ. മാൻഹോളിനു മൂടി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വളപ്പ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എംഎൽഎ, നഗരസഭാ അധികൃതർ എന്നിവർക്ക് നിവേദനം നൽകി.