
എറണാകുളം ജില്ലയിൽ ഇന്ന് (06-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
തൃശൂർ പൂരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മുതൽ നാളെ ഉച്ചയ്ക്കു പകൽപൂരം കഴിയുന്നതു വരെ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ പുലർച്ചെ 5 മുതൽ പൂരച്ചടങ്ങുകൾ അവസാനിക്കുന്നതു വരെ വാഹന പാർക്കിങ് അനുവദിക്കില്ല. സ്വകാര്യവാഹനങ്ങൾക്കു റൗണ്ടിന്റെ ഔട്ടർ റിങ് വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. നഗരത്തിനുള്ളിൽ താമസിക്കുന്നവരുടെ വാഹനങ്ങൾക്ക് അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ റജിസ്ട്രേഷൻ രേഖയും തിരിച്ചറിയൽ രേഖയും കരുതണം.
∙ മേയ് മാസത്തെ റേഷൻ വിതരണം ഇന്നു മുതൽ
വൈദ്യുതി മുടക്കം
കാരിയേലി ,പെരിയാർ ഗ്രാനൈറ്റ്സ്, എംഎ മീരാൻ, ഗ്രീൻലാൻഡ് എൽടി, കാരിയേലി പൊട്ടക്കുളം, പാറപ്പുറം എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ.
എംസി റോഡിൽ ഇന്ന് ഗതാഗത നിരോധനം
മൂവാറ്റുപുഴ∙ നഗര റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 10 മുതൽ നാളെ പുലർച്ചെ രണ്ടു വരെ എംസി റോഡിലെ ഗതാഗതം പൂർണമായും നിരോധിക്കും. വാഹനങ്ങൾ മറ്റ് ഇടറോഡുകളിലൂടെ തിരിച്ചു വിടും. ജല അതോറിറ്റിയുടെ പുതിയ കുടിവെള്ള പൈപ്പ് ലൈനുകൾ എംസി റോഡിനു കുറുകെ സ്ഥാപിക്കുന്നതിനായി വള്ളക്കാലിൽ ജംക്ഷനിൽ റോഡിനു കുറുകെ മണ്ണെടുക്കുന്നതിനിലാണു ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ 130 ജംക്ഷനിൽ നിന്നു മാറാടി വഴിയായിരിക്കും വഴിതിരിച്ചുവിടുക. ഈ സമയം കൂടുതൽ പൊലീസ് സേനയെ വിന്യസിപ്പിച്ചു ഗതാഗതം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
അധ്യാപക ഒഴിവ്
തലയോലപ്പറമ്പ്∙ ദേവസ്വം ബോർഡ് കോളജിൽ ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കെമിസ്ട്രി, പൊളിറ്റിക്സ്, കൊമേഴ്സ് വകുപ്പുകളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ എറണാകുളം കൊളീജിയറ്റ് എജ്യുക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തവരാകണം. 17 നു മുൻപ് www.dbct.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
പുതിയ ബാച്ചുകൾ 12ന് ആരംഭിക്കും
കൊച്ചി ∙ കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കളമശേരി, കോതമംഗലം കേന്ദ്രങ്ങളിൽ വിവിധ കോഴ്സുകളിലേക്കുള്ള പുതിയ ബാച്ചുകൾ 12ന് ആരംഭിക്കും..www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കു കളമശേരി- 8921234382, കോതമംഗലം- 8129680172.
പബ്ലിക് സ്ക്വയർ ഇന്നു മുതൽ
എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു കളമശേരി മണ്ഡലത്തിലെ നഗരസഭകളും പഞ്ചായത്തുകളും കേന്ദ്രീകരിച്ചു മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ‘പബ്ലിക് സ്ക്വയർ’ എന്ന പേരിൽ ഇന്നു മുതൽ പൊതുജന പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കും.അദാലത്ത് നടക്കുന്ന സ്ഥലം, തീയതി, സമയം എന്ന ക്രമത്തിൽ: കളമശേരി നഗരസഭ – ഇന്നു രാവിലെ 9, കുന്നുകര-17 രാവിലെ 9, ആലങ്ങാട്- 19 രാവിലെ 10, കടുങ്ങല്ലൂർ-22 ഉച്ചയ്ക്കു 3, കരുമാല്ലൂർ -24 രാവിലെ 9, ഏലൂർ- 24 ഉച്ചയ്ക്കു 3.
പച്ചമലയാളം റജിസ്ട്രേഷൻ 15 വരെ നീട്ടി
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ റജിസ്ട്രേഷൻ കാലാവധി 15 വരെ നീട്ടി. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽനിന്നു നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ സഹായിക്കുന്ന കോഴ്സാണിത്. ഫോൺ: 0484–2426596.
തൊഴിൽ പരിശീലനം
വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി തൊഴിൽ പരിശീലനം നൽകുന്നു. എട്ടിന് മുൻപായി അപേക്ഷിക്കണം. പരിസ്ഥിതി സൗഹൃദ ബാഗുകൾ, എൽഇഡി, ഫാൻസി ജ്വല്ലറി, പാവ, വസ്ത്ര നിർമാണം, ബേക്കറി ഉൽപന്നങ്ങളുടെ നിർമാണം, കേറ്ററിങ് പരിശീലനം എന്നിവയിൽ പരിശീലനം നൽകും. എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ നേരിട്ടോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ഫോൺ: 0484 2422239.
പഠനോപകരണ കിറ്റിന് അപേക്ഷിക്കാം
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റിനായി 9 വരെ അപേക്ഷിക്കാം. സർക്കാർ/ എയ്ഡഡ് സ്കൂളിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് കിറ്റ് ലഭിക്കുക. അപേക്ഷാ ഫോം ജില്ലാ ഓഫിസിൽ നിന്നു നേരിട്ടോ ബോർഡിന്റെ വെബ്സൈറ്റിൽ നിന്നോ (www.kmtwwfb.org) ലഭിക്കും. ഫോൺ:0484–2401632. ഇമെയിൽ: [email protected]
സഹകരണ പെൻഷൻ ബോർഡിന്റെ ജില്ലയിലെ സിറ്റിങ്
സഹകരണ പെൻഷൻകാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിനുള്ള പെൻഷൻ ബോർഡിന്റെ ജില്ലയിലെ സിറ്റിങ് നാളെ മുതൽ 9 വരെ നടക്കും. നാളെ മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിലും, എട്ടിന് രവിപുരത്തെ സെൻട്രൽ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലും 9ന് ആലുവ അർബൻ ബാങ്ക് ഹാളിലും, മാർക്കറ്റ് റോഡ് ഹെഡ് ഓഫിസിലുമായാണ് സിറ്റിങ്. പെൻഷൻ ബോർഡ് തയാറാക്കിയ ഫോം, ആധാറിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഉൾപ്പെടുത്തിയാണ് രേഖകൾ സമർപ്പിക്കേണ്ടത്. പെൻഷൻകാർ, സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക് /സംഘം രേഖകൾ ശേഖരിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ/കേരള ബാങ്ക് മാനേജർ/ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തണം.
ഇന്റർവ്യൂ മാറ്റിവച്ചു
എറണാകുളം കെമിക്കൽ എമർജൻസി റെസ്പോൺസ് സെന്ററിൽ 20ന് നടത്താനിരുന്ന അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ 21 ലേക്കു മാറ്റി. സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല.
വോക് ഇൻ ഇന്റർവ്യൂ 12ന്
പെരുമ്പാവൂർ ∙ വാഴക്കുളം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ഡ്രൈവർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികയിലേക്കുള്ള വോക് ഇൻ ഇന്റർവ്യൂ 12ന് പഞ്ചായത്ത് ഹാളിൽ നടത്തും. ഫാർമസിസ്റ്റ് രാവിലെ 11നും ഡ്രൈവർ 11.30നും ക്ലീനിങ് സ്റ്റാഫ് ഉച്ചയ്ക്ക് 12 നും ആണ്. കൂടുതൽ വിവരങ്ങൾ www.lsgkerala.in/vazhakulampanchayat എന്ന വെബ്സൈറ്റിൽ നിന്നോ പഞ്ചായത്ത് ഓഫിസിൽ നിന്നോ ലഭിക്കും. 0484-2677232.
ഒഴിവ്
കോലഞ്ചേരി ∙ കടയിരുപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓഫിസ് അസിസ്റ്റന്റ് ഒഴിവുണ്ട്. കൂടിക്കാഴ്ച 15ന് രാവിലെ 11ന്.