കൊച്ചി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ലാപ്പിൽ എൻഡിഎ പ്രവർത്തകർക്ക് ഊർജം പകർന്നു കേന്ദ്ര മന്ത്രി അമിത് ഷാ. കേന്ദ്ര സർക്കാർ പദ്ധതികൾ എടുത്തു പറഞ്ഞും എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചും അമിത്ഷാ കത്തിക്കയറിയപ്പോൾ പ്രവർത്തകരിൽ ആവേശമുയർന്നു.
അമിത് ഷാ ചൊല്ലിയ ‘വന്ദേമാതരം’ വിളി ഉത്സാഹത്തോടെ സദസ്സ് ഏറ്റുവിളിച്ചു.
കുന്നത്തുനാട് മണ്ഡലത്തിലുൾപ്പെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിലെ പന്തൽ ഉച്ചയ്ക്കു ശേഷം മൂന്നായപ്പോഴേക്കും ട്വന്റി 20, ബിജെപി പ്രവർത്തകരെ കൊണ്ടു നിറഞ്ഞിരുന്നു.
‘പരിശുദ്ധാത്മാവേ…’ എന്നു തുടങ്ങുന്ന ഗാനം പാടി കുന്നത്തുനാട്ടിലെ എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ പരിപാടിയെ ഉഷാറാക്കി.
കുന്നത്തുനാട്ടിൽ എൻഡിഎ ജയിച്ചാൽ 5000 കോടി രൂപയുടെ പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.
മുനമ്പത്തു 600 കുടുംബങ്ങളുടെ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിച്ചതു എൽഡിഎഫും യുഡിഎഫുമല്ല, വഖഫ് ഭേദഗതി ബില്ലിലൂടെ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരാണെന്നു പ്രസംഗത്തിൽ അമിത് ഷാ ഓർമിപ്പിച്ചു.
എൻഡിഎ അധികാരത്തിലെത്തിയാൽ ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയവരെ 2 മാസത്തിനകം ജയിലിലടയ്ക്കും.
കേന്ദ്രമന്ത്രി ഭൂപതി രാജു വർമ, നെഹ്റു യുവകേന്ദ്ര വൈസ് ചെയർമാൻ വിഷ്ണുവർധൻ റെഡ്ഡി, ബിജെപി ദേശീയ സമിതി അംഗം എ.എൻ. രാധാകൃഷ്ണൻ, ട്വന്റി 20 ചെയർമാൻ ബോബി എം.
ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ, സംസ്ഥാന സമിതി അംഗം വി.എസ്.
കുഞ്ഞുമുഹമ്മദ്, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളായ ബാബു ദിവാകരൻ, ജിബി ഏബ്രഹാം, അജി നാരായണൻ, പ്രോമി കുര്യാക്കോസ്, സണ്ണി തോമസ് കടൂത്താഴെ, സേവ്യർ ജൂലപ്പൻ, ജിബി പാത്തിക്കൽ തുടങ്ങിയവരെ അമിത് ഷാ സദസ്സിനു പരിചയപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

