കൊച്ചി∙ ഡയപ്പർ, സാനിറ്ററി നാപ്കിൻ മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരമായി ‘ഡയപ്പർ ഡിസോൾവർ’എന്ന ഉൽപന്നം അവതരിപ്പിച്ച് കൊല്ലം സ്വദേശി ഇമാം ഹസൻ. ചടയമംഗലം പോരേടത്തെ ഹൈജീൻ ലബോറട്ടറീസ് സ്ഥാപകനായ ഇമാം, 10 വർഷത്തെ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് വിജയകരമായി ഉൽപന്നം നിർമിച്ചത്.
ഡയപ്പറും നാപ്കിനും ലയിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യ പേറ്റന്റ് ഉൽപന്നമാണിതെന്ന് ഇമാം ഹസൻ പറഞ്ഞു.
ഡയപ്പറുകളിലും നാപ്കിനുകളിലും ഉള്ള ‘സോഡിയം പോളി അക്രിലേറ്റ്’ എന്ന രാസവസ്തു വെള്ളം വലിച്ചെടുക്കുകയാണ് ചെയ്യുക. പല പാളികളുള്ള പ്ലാസ്റ്റിക് ഘടനയും ജെൽ കോറും ഉള്ളതിനാൽ മണ്ണിലും ജലാശയങ്ങളിലും വർഷങ്ങളോളം മാലിന്യം നിലനിൽക്കും.
എന്നാൽ ‘ഡയപ്പർ ഡിസോൾവർ’ ജെല്ലിനെ പൂർണമായി ജലത്തിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്.
പരിസ്ഥിതി സൗഹൃദമായ ‘ഡയപ്പർ ഡിസോൾവർ’ പൊടി കലക്കിയ വെള്ളത്തിൽ ഡയപ്പറും നാപ്കിനും 30 മിനിറ്റ് മുക്കിവച്ചാൽ ജെൽ മുഴുവനായും വെള്ളത്തിൽ ലയിക്കും. ശേഷിക്കുന്ന പ്ലാസ്റ്റിക് ഭാഗങ്ങൾ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാം.
ജെൽ ലയിച്ച വെള്ളം യാതൊരു മാലിന്യപ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലെന്നും വീട്ടുപയോഗത്തിനും ആശുപത്രികൾക്കും മാലിന്യ സംസ്കരണ സ്ഥാപനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപനയെന്നും ഇമാം ഹസൻ പറഞ്ഞു. വൈകാതെ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപന്നം നിർമിക്കുമെന്ന് ഇൻഡസ്ട്രിയൽ കെമിസ്റ്റ് സാന്ദ്ര നാരായണൻകുട്ടി, അഡ്വ.കെ.വൈ.
സുധീന്ദ്രൻ എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

