കൊച്ചി∙ ഡോൺ ബോസ്കോ ടെക്നിക്കൽ ഐടിഐയിൽ ഫുട്ബോൾ ഷൂട്ടൗട്ട് മാരത്തോൺ ആരംഭിച്ചു. ലഹരിക്കെതിരെ എല്ലാ വിദ്യാർഥികൾക്കും ബോധവൽക്കരണം നൽകുക എന്ന ആശയം മുൻനിർത്തിയും ലോകകപ്പ് ഫുട്ബോൾ പ്രചരണാർഥവുമാണ് ‘ലഹരിക്കെതിരെ ഒരു ഗോൾ’ എന്ന ഫുട്ബോൾ ഷൂട്ടൗട്ട് മാരത്തോൺ ആരംഭിച്ചത്.
കൊച്ചി മേയർ മിനിമോൾ.വി.കെ മാരത്തോൺ ഉദ്ഘാടനം ചെയ്തു. തുടർന്ന് കൗൺസിലറായ സിബി ജോൺ, ഡോൺബോസ്കോ ടെക് റെക്ടർ ഫാദർ ഷിബു ഡേവിസ്, പ്രിൻസിപ്പൽ ഫാദർ സെബാസ്റ്റ്യൻ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കുകയും ഷൂട്ടൗട്ട് മാരത്തോണിൽ പങ്കെടുക്കുകയും ചെയ്തു.
വെള്ളിയാഴ്ച എച്ചഎസ്എസ് ഓഫ് ജീസസ് കോതാട് സ്കൂളിലും, തിങ്കളാഴ്ച എറണാകുളം എൽഎംസിസി സ്കൂളിലും, ചൊവ്വാഴ്ച എസ്എൻഎച്ച്എസ്എസ് അയ്യപ്പൻകാവ് സ്കൂളിലും, ബുധനാഴ്ച എറണാകുളം സെന്റ്. ജോസഫ് സ്കൂളിലും മാരത്തോൺ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

