അങ്കമാലി ∙ 6,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന അങ്കമാലി– കുണ്ടന്നൂർ ബൈപാസിന്റെ 3 എ വിജ്ഞാപനം വൈകുന്നത് ഭൂവുടമകളെ ഉൾപ്പെടെ ആശങ്കയിലാഴ്ത്തുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നത് പദ്ധതി വൈകിപ്പിക്കും.
മുൻപ് 3 എ വിജ്ഞാപനം ഇറക്കിയെങ്കിലും ഒരു വർഷത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ അന്തിമവിജ്ഞാപനം പുറത്തിറക്കാനായില്ല. 3എ വിജ്ഞാപനം വീണ്ടുമിറക്കി സർവേ നടപടികൾ പൂർത്തീകരിച്ച ശേഷം 3ഡി വിജ്ഞാപനവും വന്നാലാണ് ഭൂമി ഏറ്റെടുക്കാനാകുകയുള്ളു.
സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാമെന്നും 3 എ പുനർവിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നും ദേശീയപാത അതോറിറ്റി അവലോകനയോഗത്തിൽ അറിയിച്ചിരുന്നെങ്കിലും ഇതുവരെ പുനർവിജ്ഞാപനം വന്നിട്ടില്ല.
അങ്കമാലി ബൈപാസ് ഭൂമി ഏറ്റെടുക്കൽ വൈകുന്നു
ദേശീയപാത 544ൽ നിന്ന് അങ്കമാലി റെയിൽവേ സ്റ്റേഷൻ വരെ നിർമിക്കുന്ന അങ്കമാലി ബൈപാസിന് കിഫ്ബിയാണ് ധനസഹായം നൽകുന്നത്. 275 കോടി രൂപയുടെ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ മന്ദഗതിയിലാണ്.
കിഫ്ബിയിൽ നിന്നു ഫണ്ട് ലഭ്യമാക്കി ഭൂവുടമകൾക്കു പണം നൽകി ഭൂമി ഏറ്റെടുത്താൽ നിർമാണ നടപടികളിലേക്കു കടക്കാനാകും. 2021ൽ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയതാണ്.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് വൈകിയത്.
എൻഎച്ച് 544-ലെ പ്രധാന ജംക്ഷനുകളിൽ ഫ്ലൈഒാവർ ഇല്ലാത്ത ഏക ജംക്ഷനാണ് അങ്കമാലി. ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന അങ്കമാലി പട്ടണം വൻഗതാഗതക്കുരുക്കിലാണ്.
കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർ ഉൾപ്പെടെ ദുരിതത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

