പെരുമ്പാവൂർ ∙ ശബരി റെയിലിനായി ഭൂമി വിട്ടുകൊടുത്തു രണ്ടര പതിറ്റാണ്ടായി നഷ്ടപരിഹാരത്തിനു കാത്തിരിക്കുന്നവർ ആശ്വാസത്തിന്റെ ട്രാക്കിൽ. പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ചേലാമറ്റം, ഒക്കൽ, കൂവപ്പടി, പെരുമ്പാവൂർ,രായമംഗലം, അശമന്നൂർ വില്ലേജുകളിലെ സ്ഥലങ്ങളാണ് പതിറ്റാണ്ടായി മരിവിപ്പിച്ചിട്ടിരിക്കുന്നത്.
റെയിൽവേ ഭൂമിയെന്നു വീടിന്റെ ചുമരിൽ ചാപ്പയടിച്ചതോടെ വീടും സ്ഥലവും ആരും വാങ്ങാൻ തയാറാകാതെ ദുരിതത്തിലായവർക്ക് ആശ്വാസമാണ് സർക്കാർ തീരുമാനം.
‘27 വർഷമായി ദുരിതം തുടങ്ങിയിട്ട്. 15 സ്ഥലവും വീടും വിൽക്കാനോ പണയം വയ്ക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു.
ഇനി അതിനു മാറ്റം വരുമായിരിക്കും’; മകൾക്കൊപ്പം ആലുവയിലെ വാടക വീട്ടിൽ കഴിയുന്ന ഒക്കൽ മണക്കാട്ട് എം.പി.വിശ്വനാഥൻ നായർ പറഞ്ഞു.
ശബരി റെയിൽ യാഥാർഥ്യമാകുമ്പോൾ ഏറ്റവും ഗുണം ചെയ്യുന്നത് പെരുമ്പാവൂരിലെയും ഒക്കൽ,കാലടി പ്രദേശങ്ങളിലെയും പ്ലൈവുഡ്,അരി വ്യവസായങ്ങൾക്കായിരിക്കും.അസംസ്കൃത വസ്തുക്കൾ കൊണ്ടു വരുന്നതിനും ഉൽപന്നങ്ങൾ കയറ്റി അയക്കുന്നതിനും ഏറെ പ്രയോജനപ്പെടും. ഉത്തരേന്ത്യയിൽ നിന്നുള്ള അതിഥിത്തൊഴിലാളികളുടെ യാത്രയ്ക്കും പ്രയോജനപ്പെടും.
ആലുവയിലും,അങ്കമാലിയിലും ട്രെയിനിറങ്ങിയാണു തൊഴിലാളികൾ പെരുമ്പാവൂരിൽ എത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

