പറവൂർ ∙ താലൂക്ക് ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം 2025ൽ 1000 ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. സ്തനാർബുദ ശസ്ത്രക്രിയകൾ, വിവിധ തരത്തിലുള്ള ഗ്രാഫ്റ്റുകൾ, വെരിക്കോസ് വെയിൻ സർജറി, വയർ കുറയ്ക്കുന്നതിനുള്ള അബ്ഡോമിനോ പ്ലാസ്റ്റി, ഹെർണിയ ശസ്ത്രക്രിയകൾ, അപ്പൻഡിസെക്ടമി, പൈൽസ്, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ ശസ്ത്രക്രിയകളാണ് ഇവിടെ പ്രധാനമായും നടത്തുന്നത്.
ഡോ. രാജേഷ്, ഡോ.
മാലിനി എന്നിവരുടെ നേതൃത്വത്തിലുള്ള ജനറൽ സർജറി വിഭാഗവും ഡോ. റജീനയുടെ നേതൃത്വത്തിലുള്ള അനസ്തീസിയ വിഭാഗവുമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്.
ഓപ്പറേഷൻ തീയറ്ററിന്റെ ചുമതലയുള്ള ഹെഡ് നഴ്സ് സിനിമോളുടെ നേതൃത്വത്തിൽ അനസ്തീസിയ ടെക്നിഷ്യൻമാരായ ഷഹനാസ്, നീമ എന്നിവരും സ്റ്റാഫ് നഴ്സുമാരായ നീതു, അനീഷ്, അലീഷ, ജിനു, ജോസ്ന എന്നിവരും ഉൾപ്പെട്ട സംഘത്തിന്റെ കഠിനപ്രയത്നമാണ് ഇത്രയും ശസ്ത്രക്രിയകൾ പൂർത്തിയാക്കാൻ സഹായകമായത്.
നേട്ടത്തിന്റെ ആഘോഷം നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

