പറവൂർ ∙ വീതി കുറഞ്ഞ റോഡിന്റെ ഫുട്പാത്ത് കയ്യേറി ഇരുവശവും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതു ഗതാഗത തടസ്സമുണ്ടാക്കുന്നു. പെരുവാരം – പുല്ലംകുളം റോഡിൽ പെരുവാരം ബസ് സ്റ്റോപ്പിന് സമീപത്തു നിന്നു വടക്കു ഭാഗത്തേക്കാണ് അനിയന്ത്രിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ കാൽനടയാത്രികർക്കു വഴിനടക്കാൻ ഇടമില്ല. ചില ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഈ റോഡിലൂടെ കയറി വരാറുണ്ട്.
ബസുകൾ വരുമ്പോഴും 2 കാറുകൾ ഒരുമിച്ചു വരുമ്പോഴും റോഡിലൂടെ സഞ്ചരിക്കാൻ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. തിരക്കുള്ള സമയങ്ങളിൽ ഇതിലൂടെ പോകുന്ന മറ്റ് ഇരുചക്രവാഹന യാത്രികർക്കും ഈ അനധികൃത പാർക്കിങ് പ്രതിസന്ധിയുണ്ടാക്കുന്നു.
ഇവിടെ അപകടസാധ്യതയും നിലനിൽക്കുന്നു.
രാവിലെ റോഡരികിൽ ഇരുചക്രവാഹനങ്ങൾ വച്ചിട്ട് എറണാകുളത്തേക്ക് ബസിൽ കയറി പോകുന്ന ഒട്ടേറെയാളുകളുണ്ട്. ദേശീയപാത – 66ന്റെ അരികിലേക്കു കയറ്റി പാർക്ക് ചെയ്യുന്നവരുമുണ്ട്.
ജോലി കഴിഞ്ഞ് രാത്രി തിരികെ എത്തുമ്പോഴാണ് വാഹനങ്ങൾ റോഡരികിൽ നിന്നു മാറ്റുന്നത്. കഴിഞ്ഞ ദിവസം മലയാള മനോരമ നടത്തിയ ‘ചെയർമാൻ സ്പീക്കിങ്’ ഫോൺ ഇൻ പരിപാടിയിലും ഈ അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന ആവശ്യമുയർന്നിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

