കിഴക്കമ്പലം∙ കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സായ കടമ്പ്രയാറും അതിന്റെ കൈവഴികളും അവഗണനയിൽ. കൈവഴികൾ പുനരുദ്ധരിച്ച് തടയണകൾ നിർമിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാകുകയാണ്.
നിലവിൽ ചെളിയും പുല്ലും കുളവാഴകളും നിറഞ്ഞ് നീരൊഴുക്ക് പൂർണമായും തടസ്സപ്പെട്ട നിലയിലാണ് ഈ തോടുകൾ.
കൃഷിയും കുടിവെള്ളവും പ്രതിസന്ധിയിൽ
കിഴക്കൻ മേഖലയിൽ നിന്നുള്ള കൈവഴികളിലൂടെയാണ് കടമ്പ്രയാറിലേക്ക് പ്രധാനമായും വെള്ളമെത്തുന്നത്.
തോടുകളുടെ നവീകരണം വൈകുന്നത് മേഖലയിലെ കുടിവെള്ളക്ഷാമം രൂക്ഷമാക്കാനും കൃഷി നാശത്തിനും കാരണമാകുന്നുണ്ട്. കടമ്പ്രയാർ നവീകരണത്തിനായി മുൻപ് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നെങ്കിലും കൈവഴികളുടെ പുനരുദ്ധാരണത്തിന് മതിയായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നില്ല.
പഴമയുടെ പ്രതാപം നഷ്ടമായി പതിറ്റാണ്ടുകൾക്ക് മുൻപ് ജലഗതാഗതത്തിന് വരെ ഉപയോഗിച്ചിരുന്ന ആഴവും വീതിയുമുള്ള തോടുകളാണ് ഇന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്.
പാലക്കുഴി തോട്, മാതകുളങ്ങര തോട്, പുതുശ്ശേരി കടവ് തോട്, പാപ്പാറകടവ് തോട്, താമരച്ചാൽ വലിയ തോട്, കോച്ചേരിത്താഴം, മനക്കതോട്, മോറക്കാലത്താഴം, കാണിനാട് പനമ്പേലി തോട്, പള്ളിക്കര തോട് തുടങ്ങിയ പ്രധാന തോടുകളെ ആശ്രയിച്ചാണ് മുൻപ് പല ശുദ്ധജല പദ്ധതികളും വിഭാവനം ചെയ്തിരുന്നത്. കയ്യേറ്റവും അനാസ്ഥയും തോടുകളുടെ ഇരുവശങ്ങളിലുമുള്ള വ്യാപകമായ കയ്യേറ്റം മൂലം പലയിടങ്ങളിലും തോടിന്റെ വീതി പകുതിയായി കുറഞ്ഞു.
സമീപത്തെ ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ കൃഷി നിർത്തിയതോടെ തോടുകളിൽ പുല്ലും പായലും ചളിയും നിറഞ്ഞ് ഒഴുക്ക് നിലച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ ചിലയിടങ്ങളിൽ തടയണകൾ നിർമിച്ചെങ്കിലും കുന്നത്തുനാട് പഞ്ചായത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സർക്കാർ ഇടപെടൽ അനിവാര്യം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ചെറിയ തുക ഉപയോഗിച്ച് ഈ തോടുകൾ പൂർണമായി നവീകരിക്കുക അസാധ്യമാണ്.
അതിനാൽ സംസ്ഥാന സർക്കാർ ഇടപെട്ട് ബൃഹത്തായ പദ്ധതി ആവിഷ്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

