പെരുമ്പാവൂർ ∙ നഗരസഭാ സസ്യമാർക്കറ്റ് വ്യാപാര സമുച്ചയത്തിലെ കടമുറികൾ പൂർണമായി വാടകയ്ക്കു പോകാത്തത് നഗരസഭയ്ക്കു തിരിച്ചടി. മുറികളുടെ വാടക കുറച്ചു വരുമാന വർധനയ്ക്കു ശ്രമിക്കുകയാണ് നഗരസഭ.
ഗ്രൗണ്ടിലും ഒന്നാം നിലയിലുമുള്ള മുറികളുടെ വാടകയാണു കുറച്ചത്. 252 മുറികളുണ്ട്. ഇതിൽ താഴത്തെ നിലയിലും ഒന്നാം നിലയിലുമായി 37 മുറികൾ വെറുതെ കിടക്കുകയാണ്.
ആദ്യകാലത്ത് മുറികൾ എല്ലാം വാടകയ്ക്കു പോയി. എന്നാൽ കച്ചവടം കുറഞ്ഞതും അശാസ്ത്രീയ നിർമാണവും നഗരത്തിലെ കണ്ണായ സ്ഥലങ്ങളിൽ സ്വകാര്യ വ്യാപാര സമുച്ചയങ്ങൾ നിർമിച്ചതും നഗരസഭാ സമുച്ചയത്തിനു തിരിച്ചടിയായി.
2000–2005 കാലത്ത് നിർമിച്ചതാണ് സമുച്ചയം.
ധനകാര്യ സ്ഥാപനങ്ങൾ വായ്പയെടുത്തായിരുന്നു നിർമാണം. തുടർന്നു കൗൺസിലുകൾ വായ്പ അടച്ചു തീർത്തു.
താഴത്തെ നിലയിൽ 20 ലക്ഷം രൂപ അഡ്വാൻസും 7000–8000 രൂപ വാടകയുമാണ് ഓരോ മുറിക്കും വാങ്ങുന്നത്. പിൻവശത്തെ മുറികൾക്ക് 4–5 ലക്ഷമാണ് അഡ്വാൻസ്.
അതനുസരിച്ചു വാടകയും കുറയും. 3 നിലകളിൽ 2–ാം നിലയിൽ പൂർണമായി ഹാളുകളാണ്. ഇവയെല്ലാം വാടകയ്ക്കു പോയി.താഴത്തെ നിലയിലുള്ളവർ വാടക കുറഞ്ഞ മുകൾ നിലയിലേക്കു മാറിയാലും നഗരസഭ പ്രതിസന്ധിയിലാകും.
അഡ്വാൻസ് തുക തിരികെ നൽകേണ്ടി വരുമെന്നതാണ് പ്രശ്നം. ഇത് കോടികൾ വരുമെന്നതിനാൽ നഗരസഭയ്ക്കു വൻ സാമ്പത്തിക ബാധ്യതയാകും.തനത് വരുമാനത്തിലെ പ്രധാന സ്രോതസ്സാണ് വ്യാപാര സമുച്ചയങ്ങളുടെ വാടക.
കഴിഞ്ഞ കൗൺസിലുകൾ കാളച്ചന്ത പ്രവർത്തിക്കുന്ന സ്ഥലത്തും ലോറി സ്റ്റാൻഡിലും വ്യാപാര സമുച്ചയങ്ങൾ പ്രഖ്യാപിച്ചെങ്കിലും യാഥാർഥ്യമായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

