കൊച്ചി ∙ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ക്വീൻസ് വോക്വേയിൽ കടകളുടെ പ്രവർത്തനം നിർത്തി. ക്വീൻസ് വോക്വേ പരിപാലന പദ്ധതിയുടെ ഭാഗമായി നൽകിയ കരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണു കടകൾ അടയ്ക്കാൻ നിർദേശം നൽകിയതെന്നു ജിഡ അധികൃതർ അറിയിച്ചു.
പുതിയ കരാർ പ്രകാരം മാർച്ച് മാസത്തോടെ വീണ്ടും കടകൾ പ്രവർത്തനം തുടങ്ങും. ക്വീൻസ് വോക്വേ പരിപാലന പദ്ധതിയുടെ ഭാഗമായി 20 കടകൾ പ്രവർത്തിപ്പിക്കാനും 74 പരസ്യ ബോർഡുകൾ സ്ഥാപിക്കാനും 3 വർഷത്തേക്കാണു ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) കരാർ നൽകിയിരുന്നത്.
ക്വീൻസ് വോക്വേയുടെ പരിപാലനത്തിനു പുറമേ 3.50 ലക്ഷം രൂപയാണു ഫീസായി പ്രതിമാസം ജിഡയ്ക്കു കരാറുകാരൻ നൽകിയിരുന്നത്.
കരാറുകാരൻ കടകൾ മറുപാട്ടം നൽകിയിരിക്കുകയായിരുന്നു. നവംബറിൽ കാലാവധി അവസാനിച്ചതിനെ തുടർന്നു കടകൾ ഒഴിയണമെന്നു ജിഡ കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കരാറുകാരൻ കോടതിയെ സമീപിച്ചു. എന്നാൽ കോടതി അനുകൂല ഉത്തരവ് നൽകിയില്ല.
തുടർന്നു കടകൾ അടച്ചു പൂട്ടാൻ നിർദേശം നൽകുകയായിരുന്നുവെന്നു ജിഡ സെക്രട്ടറി രഘുറാം പറഞ്ഞു. ക്വീൻസ് വോക്വേ പരിപാലനത്തിനു പുതിയ കരാറായിട്ടുണ്ട്. പുതിയ കരാർ പ്രകാരം പ്രതിമാസം 16.5 ലക്ഷം രൂപ കരാറുകാരൻ ജിഡയ്ക്കു നൽകണം.
ഇതിനു പുറമേ ക്വീൻസ് വോക്വേയുടെ പരിപാലന ചെലവും കരാറുകാരൻ വഹിക്കണം. കോർപറേഷന്റെ വഴിയോര കച്ചവട മേഖലയിൽ ഉൾപ്പെടുന്ന സ്ഥലമല്ല ക്വീൻസ് വോക്വേ.
ഇവിടെ അനധികൃതമായി കച്ചവടം നടത്തുന്നതു തടയുമെന്നും ജിഡ അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

