പേട്ട ∙ കാത്തിരിപ്പിനു വിരാമമിട്ട് പേട്ട
ജംക്ഷൻ വികസന പദ്ധതിക്ക് ഒടുവിൽ ഭരണാനുമതി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 99.70 ലക്ഷം രൂപയാണ് അനുവദിച്ചത്.
25 മീറ്റർ വ്യാസമുള്ള റൗണ്ട് എബൗട്ട്, 14.5 മീറ്റർ വീതിയുള്ള റോഡ്, ഫുട്പാത്ത്, സിഗ്നലുകൾ, ഡ്രെയ്നേജ് ഉൾപ്പെടെയാണു മാസ്റ്റർ പ്ലാൻ വിഭാവന ചെയ്തിട്ടുള്ളത്. മെട്രോ നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും പേട്ട
ജംക്ഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാത്തത് എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടിയന്തര ഇടപെടൽ.
അപകടത്തിൽ നിന്നു മുക്തയായ ശേഷം ഉമ തോമസ് എംഎൽഎ ആദ്യം വിളിച്ചു ചേർത്ത യോഗം പേട്ട വികസനം സംബന്ധിച്ചായിരുന്നു. പൊതുമരാമത്ത്, കെഎസ്ഇബി, ജല അതോറിറ്റി, ബിഎസ്എൻഎൽ, എൻഎച്ച്എഐ, കൊച്ചി മെട്രോ എന്നിവയെ പങ്കെടുപ്പിച്ച് ജംക്ഷനിലെ യൂട്ടിലിറ്റികൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു.
ഓഗസ്റ്റ് 14ന് കലക്ടർക്കു നൽകിയ കത്തിലാണ് അനുമതി. ജംക്ഷൻ നവീകരണം പദ്ധതി പൂർത്തിയായാൽ കൊച്ചിയിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മുന്നേറ്റമാകുമെന്ന് എംഎൽഎ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]