അങ്കമാലി ∙ ഓണക്കാലത്ത് പരസ്പര സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകർന്നു മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പാരിഷ് ഫാമിലി യൂണിറ്റുകളുടെ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. ഓണാഘോഷവും നടത്തി. 150 പേർ മെഗാ തിരുവാതിരയിൽ ചുവടുവച്ചു.
ഫൊറോന വികാരി ഫാ.ജോസ് പൊള്ളയിൽ ഉദ്ഘാടനം ചെയ്തു.
തിരുവാതിരയ്ക്ക് പ്രോഗ്രാം കൺവീനർ സിമി ഷൈൻ പോൾ നേതൃത്വം നൽകി. പായസ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനങ്ങളും പങ്കെടുത്ത മുഴുവൻ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
വൈസ് ചെയർമാൻ പോൾ തോമസ്, അസിസ്റ്റന്റ് വികാരി ഫാ.നിഖിൽ മലമേൽ, സെക്രട്ടറി പി.എൽ.സണ്ണി, ട്രഷറർ എം.ഡി.പൗലോസ്, തോമസ് മൂഞ്ഞേലി എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]