
പെരുമ്പാവൂർ ∙ കേടായ ഹൈമാസ്റ്റ് ആയിരം രൂപ മുടക്കിയാൽ നന്നാക്കാം. അതു ചെയ്യാതെ 5 ലക്ഷം രൂപ മുടക്കി പുതിയത് സ്ഥാപിക്കും.
അങ്ങനെ 3 പഞ്ചായത്തുകളുടെ സംഗമമായ സ്ഥലമായ വളയൻചിറങ്ങര ഹൈമാസ്റ്റ് വിളക്കുകളുടെ സംഗമം സ്ഥലം കൂടിയായി. വെങ്ങോല , രായമംഗലം, മഴുവന്നൂർ പഞ്ചായത്തുകളുടെയും പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ നിയോജക മണ്ഡലങ്ങളുടെയും അതിർത്തികൾ സംഗമിക്കുന്ന സ്ഥലമാണ് കുന്നത്തുനാട് താലൂക്കിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന വളയൻചിറങ്ങര.
അന്തരിച്ച മുൻ എംപി ഇന്നസന്റിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നു 5 ലക്ഷം മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ടു വർഷം ഒന്നരയായി.
മഴുവന്നൂർ പഞ്ചായത്തിന്റെ ഒന്നാം വാർഡിലാണ് ഈ ലൈറ്റ്. ആയിരം രൂപ മുടക്കിയാൽ കണ്ണുതുറക്കും മയക്കത്തിലായ ഈ ഹൈമാസ്റ്റ്.
ഇരുട്ടിലായ വളയൻചിറങ്ങരയ്ക്കു വെളിച്ചം നൽകാൻ കേടായ ഹൈമാസ്റ്റ് ലൈറ്റിൽ നിന്നു 15 മീറ്റർ മാറി പെരുമ്പാവൂർ എംഎൽഎ വക രണ്ടര ലക്ഷത്തിന്റെ മിനി ഹൈമാസ്റ്റ് സ്ഥാപിച്ചു.
ഈ ലൈറ്റ് കണ്ണടച്ചാൽ കുന്നത്തുനാട് എംഎൽഎയുടെ വികസന ഫണ്ടുപയോഗിച്ചു പുതിയത് വരാം. അതും കണ്ണടച്ചാൽ പിന്നീട് 3 ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ചും മിനി ഹൈമാസ്റ്റ് ലൈറ്റുകൾ മത്സരിച്ച് സ്ഥാപിക്കാം.
നികുതിപ്പണം ചെലവ് ചെയ്യുമ്പോൾ ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്യണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]