
അരൂർ∙ ചെല്ലാനം – എഴുപുന്ന റോഡിന്റെ ഭൂരിഭാഗം പ്രദേശവും ഇരുട്ടിലായതോടെ സാമൂഹിക വിരുദ്ധരുടെ ശല്യം ഏറുന്നു. മദ്യപിച്ചും ലഹരി വസ്തുക്കൾ ഉപയോഗിച്ചും റോഡിന്റെ പാതയോരങ്ങളിൽ നിൽക്കന്നവർ യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു.
എഴുപുന്ന പഞ്ചായത്തിന്റെ പരിധിയിലുള്ള ചക്കരച്ചാൽ പാലത്തിന്റെ കിഴക്കുവശം മുതൽ റോഡിൽ ഇരുട്ടാണ്. ഈ ഭാഗത്താണ് ശല്യം രൂക്ഷമായിരിക്കുന്നത്.
സന്ധ്യ കഴിഞ്ഞാൽ കാൽ നട യാത്രക്കാർക്കുപോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
മാസങ്ങളായി ഈ പ്രദേശങ്ങളിൽ വഴി വിളക്കുകൾ കത്തുന്നില്ല. എഴുപുന്ന പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും പ്രദേശമാകെ ഇപ്പോഴും ഇരുട്ടിലാണ്.
അടിയന്തരമായി ഈ പ്രദേശങ്ങളിൽ വഴിവിളക്കുകൾ പുനഃസ്ഥാപിക്കണമെന്നും രാത്രികാലങ്ങളിൽ കുത്തിയതോട് പൊലീസിന്റെ അടിയന്തര ശ്രദ്ധ ഈ ഭാഗത്തു ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]