
മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിൽ മൺസൂൺ മോഷ്ടാക്കൾ വിലസുന്നു. ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു മോഷണം നടത്തിയതിനു പിന്നാലെ മാറാടിയിലെ സ്വർണക്കട
ഉടമയുടെ വീട്ടിലും മോഷ്ടാക്കൾ എത്തി. വാതിൽ ഇരുമ്പു പാര ഉപയോഗിച്ചു കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെ ഇവർ പിന്തിരിയുകയായിരുന്നു. മാറാടി ഹസൻ സുലൈമാന്റെ വീട്ടിലാണു മോഷ്ടാക്കൾ എത്തിയത്.
രാവിലെയാണു വാതിലുകൾ പൊളിക്കാൻ ശ്രമിച്ചിരിക്കുന്നതു വീട്ടുകാർ കണ്ടത്.
വാതിലിലും കട്ടിളയിലും കുത്തിപ്പൊളിക്കാൻ ശ്രമിച്ചതിന്റെ പാടുകൾ ഉണ്ട്. തുടർച്ചയായ ദിവസങ്ങളിൽ മൂവാറ്റുപുഴയുടെ വിവിധ ഭാഗങ്ങളിൽ മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നിരുന്നു. മുടവൂർ വാളകം മേഖലകളിൽ ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫിസുകളും തകർത്തായിരുന്നു മോഷണം.
മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. രാത്രി പട്രോളിങ് ശക്തമല്ലാത്തതാണു മോഷ്ടാക്കൾ വിലസാൻ കാരണമെന്നാണു നാട്ടുകാർ പരാതിപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]