
കോതമംഗലം∙ കീരംപാറ നെടുംപാറയിൽ ഞായറാഴ്ച വൈകിട്ട് ഇടിമിന്നലിൽ വീടുകൾക്കു നാശം. കണിയാംകുടിയിൽ കെ.പി.
കുര്യാക്കോസിന്റെ വീടിന്റെ വയറിങ് മൊത്തം കത്തിനശിച്ചു. ഗൃഹോപകരണങ്ങളും നശിച്ചു.
കോൺക്രീറ്റ് അടർന്നുവീണു. ഭിത്തികൾക്കു വിള്ളലുണ്ട്.
വൈദ്യുതി സർവീസ് വയറും കത്തി. മുറ്റത്തെ മണ്ണ് ഇളകിത്തെറിച്ചു പ്ലമിങ്ങിനു കേടുപാടുണ്ടായി.
ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതു രക്ഷയായി.
ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ട്. സമീപത്തു സഹോദരൻ കെ.പി.
മത്തായിയുടെ വീടിന്റെ 5 ജനൽ ഗ്ലാസുകൾ തകർന്നു. മറ്റൊരു വീടിന്റെ വൈദ്യുതി മീറ്റർ തെറിച്ചുപോയി.
നാശം നേരിട്ട വീടുകൾക്കു നഷ്ടപരിഹാരം ലഭ്യമാക്കാൻ സ്ഥലം സന്ദർശിച്ച ആന്റണി ജോൺ എംഎൽഎ തഹസിൽദാർക്കു നിർദേശം നൽകി.
റവന്യു ഉദ്യോഗസ്ഥർ വീടുകളിൽ പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]