
ജലവിതരണം മുടങ്ങും
ആലുവ∙ നഗരസഭയിലും കീഴ്മാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിലും വ്യാഴാഴ്ച പൂർണമായും വെള്ളിയാഴ്ച ഭാഗികമായും ജലവിതരണം മുടങ്ങും. ജലശുദ്ധീകരണശാലയിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതാണ് കാരണം.
അധ്യാപക ഒഴിവ്
കോതമംഗലം∙ ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 10.30ന്.
ബിടെക് ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ
കോതമംഗലം∙ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ ബിടെക് ലാറ്ററൽ എൻട്രി കോഴ്സിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡേറ്റ സയൻസ് വിഭാഗത്തിൽ ഈഴവ വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിൽ നാളെ 9നു സ്പോട് അഡ്മിഷൻ നടത്തും. www.mace.ac.in
വിമുക്തഭടന്മാരുടെ ആശ്രിതർക്ക് ഗ്രാന്റ്
വിമുക്തഭടന്മാരുടെ ആശ്രിതർ, വിധവകൾ, എന്നിവരിൽ നിന്നു വിവിധ തരം ഗ്രാന്റ്/സാമ്പത്തിക സഹായത്തിനായി കൊച്ചി സ്റ്റേഷൻ ഹെഡ് ക്വാർട്ടർ അപേക്ഷകൾ ക്ഷണിച്ചു.
വിവരങ്ങൾക്ക്: 8078533594.
പട്ടികജാതി വികസന വകുപ്പ് ഹോസ്റ്റൽ പ്രവേശനം
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കാം. ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കുന്ന പോസ്റ്റ് മെട്രിക് കോഴ്സുകളോ വകുപ്പിന്റെ പരിശീലന കോഴ്സുകളോ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം.
അപേക്ഷ 14ന് വൈകിട്ട് 5നു മുൻപായി ബന്ധപ്പെട്ട ഹോസ്റ്റലുകളിലെ റസിഡന്റ് ട്യൂട്ടർമാർക്കോ ജില്ലാ പട്ടികജാതി വികസന ഓഫിസർക്കോ സമർപ്പിക്കണം.
0484-2422256.
കാവ് പുനരുദ്ധാരണ പദ്ധതി:അപേക്ഷ ഇന്നു കൂടി
കാവുകളുടെ സംരക്ഷണത്തിനായി കേരള വനം വകുപ്പ് നടപ്പാക്കുന്ന കാവ് പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇന്നു കൂടി അപേക്ഷിക്കാം. വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കണം.
0484-2344761
പ്രധാൻമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം
പ്രധാൻമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് (പിഎംആർബിപി) 15 വരെ അപേക്ഷിക്കാം. (https://awards.gov.in ).
ധീരത, സാമൂഹിക സേവനം, പരിസ്ഥിതി, സ്പോർട്സ്, ആർട്സ് ആൻഡ് കൾചർ, സയൻസ് ആൻഡ് ടെക്നോളജി മേഖലകളിൽ ദേശീയ നിലവാരത്തിലുള്ള കുട്ടികൾക്ക് നൽകുന്ന അംഗീകാരമാണ് പുരസ്കാരം. ഇന്ത്യൻ പൗരൻമാരും ഇന്ത്യൻ നിവാസികളും അഞ്ച് വയസ്സ് തികഞ്ഞവരും 18 വയസ്സ് പൂർത്തിയാകാത്തവരുമായ കുട്ടികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
https://awards.gov.in
പച്ചമലയാളം സർട്ടിഫിക്കറ്റ്: റജിസ്ട്രേഷൻ നീട്ടി
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ റജിസ്ട്രേഷൻ 14 വരെ നീട്ടി. 17 വയസ്സു കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ആണ് പച്ചമലയാളം.
റജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. kslma.keltrone.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിച്ച ശേഷം രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജില്ലാ സാക്ഷരതാ മിഷൻ ഓഫിസിൽ 20ന് അകം അപേക്ഷിക്കണം.
0484-2426596, 9496877913.
ടെലികോം ഉപഭോക്തൃ ബോധവൽക്കരണ പരിപാടി
ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം നൽകുന്നതിനായി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സംഘടിപ്പിക്കുന്ന ഉപഭോക്തൃ ബോധവൽക്കരണ പരിപാടി ഇന്ന്. രാവിലെ 9.15 മുതൽ 9.45 വരെയാണ് റജിസ്ട്രേഷൻ. മൂവാറ്റുപുഴ നിർമല കോളജിൽ നടക്കുന്ന പരിപാടിയിൽ ഉപഭോക്താക്കൾക്ക് പരാതികൾ എങ്ങനെ ഫയൽ ചെയ്യാം, അപ്പീൽ നൽകുന്നതിനുള്ള നടപടികൾ എന്നിവയെക്കുറിച്ച് വിശദീകരിക്കും.
സൈബർ സുരക്ഷയെക്കുറിച്ച് പ്രത്യേക സെഷൻ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.
9449005588. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]