
പാലം ഒന്ന്, പേര് രണ്ട്; നാട്ടുകാർക്ക് പരിഹാസം, ഡ്രൈവർമാർക്ക് ആശയക്കുഴപ്പം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏലൂർ ∙ പെരിയാറിനു കുറുകെ ബണ്ട് നിർമിച്ചിരുന്നപ്പോൾ പാതാളം ബണ്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.ബണ്ടിനു പകരം ഷട്ടറുകളോടു കൂടി പാലം നിർമിച്ചപ്പോഴും പേരിനു മാറ്റമുണ്ടായില്ല. നാട്ടുകാർ 10 വർഷമായി പറഞ്ഞു ശീലിച്ചതു പാതാളം റഗുലേറ്റർ ബ്രിജ് എന്നും. ഇറിഗേഷൻ വകുപ്പ് ഈയിടെ പാലത്തിന്റെ ഇരുവശത്തും ബോർഡുകൾ സ്ഥാപിച്ചപ്പോഴും പാതാളം റഗുലേറ്റർ ബ്രിജെന്നാണു പേര് നൽകിയത്. എന്നാൽ ഏലൂർ നഗരസഭ സ്ഥാപിച്ച ബോർഡിൽ പേരുമാറി ‘എടയാർ റഗുലേറ്റർ ബ്രിജ് റോഡ് ’ എന്നായി. ഇങ്ങനെയൊരു പേര് ഒരിക്കലും കേട്ടിട്ടില്ലാത്ത നാട്ടുകാർക്ക് നഗരസഭയുടെ ബോർഡ് കാണുമ്പോൾ പരിഹാസം മാത്രം.നഗരസഭയ്ക്ക് ഈ പേര് എവിടെ നിന്നു കിട്ടി എന്ന ചോദ്യവും. ഡ്രൈവർമാർക്കാകട്ടെ ആശയക്കുഴപ്പവും.എടയാർ വ്യവസായ മേഖലയിലേക്കു അസംസ്കൃത വസ്തുക്കളും മറ്റുമായി വരുന്ന ഇതര സംസ്ഥാന ഡ്രൈവർമാർ വഴിചോദിച്ചു വരുമ്പോൾ നാട്ടുകാർ പറയുന്ന പേരും നഗരസഭയുടെ ബോർഡിലെ പേരും ഒത്തുപോകാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നു.