
എറണാകുളം ജില്ലയിൽ ഇന്ന് (05-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർക്കു വിദ്യാഭ്യാസ അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഫോട്ടോയും 15നകം ബാങ്കിൽ നൽകണം.
മസ്റ്ററിങ് ഇന്നും നാളെയും
തോപ്പുംപടി∙ നഗരസഭ 22–ാം ഡിവിഷനിൽ വിവിധ പെൻഷനുകൾ ലഭിക്കുന്നവർക്ക് മസ്റ്ററിങ് നടത്തുന്നതിന് സൂനാമി ഹാളിൽ ഇന്നും നാളെയും സൗകര്യം ഉണ്ടാകുമെന്ന് കൗൺസിലർ മേരി കലിസ്റ്റ പ്രകാശൻ അറിയിച്ചു. സമയം: രാവിലെ 10 മുതൽ 5 വരെ.
സീറ്റൊഴിവ്
കൊച്ചി∙ പെൺകുട്ടികൾക്കായുള്ള പച്ചാളം എൽഎംസിസി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ്, കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. 9656888927.
ജൂബിലി ആഘോഷ സമാപനം നാളെ
പള്ളുരുത്തി∙ സംഗീതജ്ഞൻ രാമൻകുട്ടി ഭാഗവതർ മെമ്മോറിയൽ സംഗീതോത്സവത്തിന്റെ രജതജൂബിലി ആഘോഷം നാളെ സമാപിക്കും. കുമ്പളങ്ങി വഴി ശാസ്താ ഓഡിറ്റോറിയത്തിൽ രാവിലെ 9.30നു നടക്കുന്ന സമാപന സമ്മേളനം ചേർത്തല ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്യും. ടി.എസ്. രാധാകൃഷ്ണൻ അധ്യക്ഷനാകും. തുടർന്ന്, സംഗീതോത്സവവും വൈകിട്ട് 6ന് പ്രണവം ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരിയും ഉണ്ടായിരിക്കും.
വൃക്ക രോഗ നിർണയ ക്യാംപ് നാളെ
കാഞ്ഞിരമറ്റം∙ മുത്തൂറ്റ് ചാരിറ്റബിൾ ഫൗണ്ടേഷൻ, ഐയുഎംഎൽ പിറവം മണ്ഡലം കമ്മിറ്റി എന്നിവ ചേർന്നു നടത്തുന്ന സൗജന്യ വൃക്ക രോഗനിർണയ ക്യാംപ് നാളെ രാവിലെ 7 മുതൽ 9 വരെ കാഞ്ഞിരമറ്റം മില്ലുങ്കൽ മഹിമ ജ്വല്ലറിക്കു സമീപം നടക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പരിശോധന. ക്യാംപ് ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്യും. സ്ഥിരസമിതി അധ്യക്ഷൻ എം.എം. ബഷീർ അധ്യക്ഷത വഹിക്കും. 984774282.
ബിപിഇഎസ് കോഴ്സ് പ്രവേശനം
പൂത്തോട്ട ∙ സ്വാമി ശാശ്വതികാനന്ദ കോളജിൽ പുതുതായി ആരംഭിക്കുന്ന ബാച്ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ബിപിഇഎസ്) കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 15ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. www.sscpoothotta.edu.in. 8589982029.
ഡിഗ്രി, പിജി പ്രവേശനം
തൃപ്പൂണിത്തുറ ∙ ചിന്മയ കോളജിൽ ഓണേഴ്സ് ഡിഗ്രികളായ ബികോം, ബിഎ ഇംഗ്ലിഷ്, ബിബിഎ എന്നീ കോഴ്സുകൾക്കും, ബിരുദാനന്തര ബിരുദ കോഴ്സായ എംകോമിനും സീറ്റൊഴിവ്. 9846812495.
സംസ്കൃത ക്ലാസ്
അരയൻകാവ് ∙ ഭഗവതി ക്ഷേത്രത്തിൽ സംസ്കൃത ഭാരതിയുടെ സഹകരണത്തോടെ സംസ്കൃത പഠന കേന്ദ്രം ആരംഭിക്കും. 8 മുതൽ ക്ലാസുകൾ ആരംഭിക്കും. 9447592796.
വനിതാ വായന സംഗമം ഇന്ന്
മുളന്തുരുത്തി ∙ വായന പക്ഷാചരണത്തിന്റെ ഭാഗമായി മുളന്തുരുത്തി പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന വനിതാ വായന സംഗമം ഇന്നു നടക്കും. ബെന്യാമിന്റെ ‘ആടുജീവിതം’ മുതൽ ബഷീറിന്റെ ‘ബാല്യകാലസഖി’ വരെ വ്യത്യസ്തങ്ങളായ 10 പുസ്തക ചർച്ചകളിൽ പുസ്തകാവതരണം നടത്തിയ ലൈബ്രറി അംഗങ്ങളായ 10 വനിതകളെ സംഗമത്തിൽ ആദരിക്കും.രാവിലെ 11നു മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വനിതാ വായന സംഗമം ലൈബ്രറി കൗൺസിൽ കണയന്നൂർ താലൂക്ക് വൈസ് പ്രസിഡന്റ് ഡോ. സി.കെ.സിജി ഉദ്ഘാടനം ചെയ്യും. ബാലവേദിയുടെ വായനക്കുറിപ്പ് മത്സര വിജയികളായ കുട്ടികൾക്കും ലഹരിവിരുദ്ധ ദിന ചിത്രരചനാ മത്സര വിജയികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ നൽകും
റിസർച് അസിസ്റ്റന്റ്,ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രഫ.എൻ.ആർ.മാധവമേനോൻ ഇന്റർ ഡിസിപ്ലിനറി സെന്ററിൽ (ഐസിആർഇപി) റിസർച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവ്. [email protected] എന്ന വിലാസത്തിൽ 21നകം അപേക്ഷിക്കണം. https://icrep.cusat.ac.in . 80780 19688.
ഇൻസ്ട്രക്ടർ പാനൽ;അപേക്ഷിക്കാം
കൊച്ചി∙ സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് 15 വരെ അപേക്ഷിക്കാം. എംഎസ്സി യോഗ കോഴ്സിൽ 50% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ആണ് യോഗ്യത.ഓൺലൈൻ റജിസ്ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ ജില്ലാ ഓഫിസിലേക്ക് നേരിട്ടോ സ്പീഡ് /റജിസ്ട്രേഡ് തപാൽ മാർഗമോ നൽകണം. വിവരങ്ങൾക്ക്: 8921696013. www.scolekerala.org
ജൂനിയർ ക്ലാർക്ക്;കരാർ നിയമനം
കൊച്ചി∙ കേരള റിയൽ എസ്റ്റേറ്റ് അപ്ലറ്റ് ട്രൈബ്യൂണലിൽ ജൂനിയർ ക്ലാർക്ക് തസ്തികയിൽ കരാർ നിയമനം നടത്തും. 25–36 പ്രായപരിധിയിലുള്ള ബിരുദധാരികളായ കംപ്യൂട്ടർ അക്കൗണ്ടിങ് പഠിച്ചവർക്ക് അപേക്ഷിക്കാം. 22240 രൂപയാണ് ശമ്പളം, അപേക്ഷകൾ 8ന് ഉച്ചയ്ക്ക് 12 മണിക്കു മുൻപു ദ് റജിസ്ട്രാർ ഇൻ ചാർജ്, കേരള റിയൽ എസ്റ്റേറ്റ് അപ്ലറ്റ് ട്രൈബ്യൂണൽ, കുരുവി ബിൽഡിങ്സ്, ഫസ്റ്റ് ഫ്ലോർ, സെന്റ് വിൻസന്റ് റോഡ്,എറണാകുളം നോർത്ത്, കൊച്ചി– 682018 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0484 2946261.
ടെക്നിക്കൽ അസിസ്റ്റന്റ്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് –3 തസ്തികയിൽ ഒഴിവ്. 25നു മുൻപ് https://recruit.cusat.ac.in ൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും റജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി -22′ എന്ന വിലാസത്തിൽ ഓഗസ്റ്റ് ഒന്നിനു മുൻപു ലഭിക്കണം. recruit.cusat.ac.in. 0484 2576253
റിസർച് അസിസ്റ്റന്റ്
കളമശേരി ∙ കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഐസിഎസ്എസ്ആർ പിന്തുണയോടെ നടപ്പാക്കുന്ന ഗവേഷണ പദ്ധതിക്കായി റിസർച് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഇന്ന്. www.cusat.ac.in .
റീട്ടെയ്ൽ മാനേജ്മെന്റ് കോഴ്സ്; അപേക്ഷിക്കാം
കൊച്ചി∙ ഭിന്നശേഷിക്കാരായ യുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വേണ്ടി സമർഥനം ട്രസ്റ്റ് ഫോർ ദ് ഡിസേബിൾഡ് നടപ്പാക്കുന്ന സൗജന്യ റീട്ടെയ്ൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് 8 വരെ അപേക്ഷിക്കാം. മൂന്നുമാസം ദൈർഘ്യമുള്ള കോഴ്സിന്റെ പരിശീലനം പറവൂരിലെ ട്രെയിനിങ് സെന്ററിൽ നടക്കും. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. എസ്എസ്എൽസി ആണ് അടിസ്ഥാന യോഗ്യത. പ്രായം: 18–35. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലിയും നൽകും. 7907019173.
സ്പോട് അഡ്മിഷൻ
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ പിജി സംസ്കൃതം സാഹിത്യം വിഭാഗത്തിലുള്ള ഒഴിവുകളിലേക്ക് 9നു രാവിലെ 10നു സ്പോട് അഡ്മിഷൻ നടക്കും. എസ്സി (2), എസ്ടി (ഒന്ന്), ഓപ്പൺ ( 2) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
ഫലം പ്രസിദ്ധീകരിച്ചു
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യു , ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ ഫലം പ്രസിദ്ധീകരിച്ചു വെബ്സൈറ്റ് : www.ssus.ac.in
തീയതി നീട്ടി
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വിവിധ പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ 18 വരെ ദീർഘിപ്പിച്ചു.
കെഎംഇഎ കോളജിൽ സീറ്റൊഴിവ്
ആലുവ∙ എടത്തല കെഎംഇഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബിഎ ഇംഗ്ലിഷ് (മീഡിയ സ്റ്റഡീസ്), ബിഎസ്സി സൈബർ ഫൊറൻസിക്, സൈക്കോളജി, ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. 9656041042.
കാർഷിക വിപണിവെള്ളിയാഴ്ച
മൂവാറ്റുപുഴ∙ പണ്ടപ്പിള്ളി കാർഷിക വിപണി ഇനി മുതൽ എല്ലാ വെള്ളിയാഴ്ചയും ആയിരിക്കും പ്രവർത്തിക്കുകയെന്നും ശനിയാഴ്ചകളിൽ വിപണി പ്രവർത്തിക്കില്ല എന്നും വിപണിയുടെ പ്രസിഡന്റ് അറിയിച്ചു.