
എറണാകുളം ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജല വിതരണം മുടങ്ങും: കുറുപ്പംപടി ∙ വേങ്ങൂർ പഞ്ചായത്തിലെ 3,4,5,6 വാർഡുകളിൽ ഇന്നു ശുദ്ധജല വിതരണം മുടങ്ങും.
യോഗ പരിശീലകർ
പെരുമ്പാവൂർ ∙ വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വനിതകൾക്ക് യോഗ പരിശീലിപ്പിക്കുന്നതിനു യോഗ പരിശീലകരുടെ ഒഴിവുണ്ട്. അപേക്ഷകൾ 14ന് മുൻപ് മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നെടുങ്ങപ്ര, നെടുങ്ങപ്ര പി.ഒ, പിൻ 683545 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദ വിവരങ്ങൾ മെഡിക്കൽ ഓഫിസറിൽ നിന്നു പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 നും 2നും ഇടയിൽ ലഭിക്കും.
വിദ്യാർഥികൾക്ക് കാഷ് അവാർഡ്
പെരുമ്പാവൂർ ∙ വെങ്ങോല സഹകരണ ബാങ്ക് അംഗങ്ങളായവരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ബാങ്കിന്റെ നേതൃത്വത്തിൽ കാഷ് അവാർഡും മെമന്റോയും നൽകും. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷകൾ 10നകം ബാങ്ക് ഹെഡ് ഓഫിസിൽ നൽകണം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, 3 പാസ്പോർട്ട് സൈസ് ഫോട്ടോ, മാതാപിതാക്കളിൽ ഒരാളുടെ ബാങ്ക് അംഗത്വ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവയും നൽകണം. ബാങ്കിൽ അക്കൗണ്ട് എടുക്കാനുള്ളതിനാൽ വിദ്യാർഥികൾ അപേക്ഷയുമായി നേരിട്ടെത്തണമെന്നു സെക്രട്ടറി അറിയിച്ചു.
വൈദ്യുതി മുടക്കം
യൂണിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, പിട്ടാപിള്ളി, ബിഒസി റോഡ്, പുളിനാട്ട് റോഡ്, ഉണ്ണിക്കൃഷ്ണൻ, കോ-ഓപ് മാർട്ട്, ബാങ്ക് ഓഫ് ബറോഡ, മരയ്ക്കാർ റോഡ്, മരുത് റോഡ്, സീനായ് നഗർ 9 മുതൽ 5.30 വരെ.
വിദ്യാഭ്യാസ പുരസ്കാരം
തിരുവൈരാണിക്കുളം∙ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളായ സഹകാരികളുടെ മക്കൾക്ക് വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസും സിബിഎസ്ഇ , ഐസിഎസ്ഇ പരീക്ഷകളിൽ 90 ശതമാനത്തിനു മുകളിൽ മാർക്കും നേടിയവർ 12നു മുൻപ് ബാങ്കിൽ അപേക്ഷ നൽകണം. 80784 00593.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അലോട്മെന്റ് ഇന്നും 9നും രാവിലെ 10നു കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. www.macollege.ac.in