
അടഞ്ഞു കിടക്കുന്ന വീടുകളിലും നിർമാണം നടക്കുന്ന ഫ്ലാറ്റിലും മോഷണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലുവ ∙ നഗരത്തിൽ അടഞ്ഞു കിടക്കുന്ന വീടുകളിലും കുട്ടമശേരിയിൽ നിർമാണം നടക്കുന്ന ഫ്ലാറ്റിലും മോഷണം. പറവൂർ കവല വിഐപി റോഡിൽ തേരോടത്ത് തങ്കപ്പന്റെ വീട്ടിൽ മേൽക്കൂര പൊളിച്ചിറങ്ങി വയറിങ് കേബിളുകളും മെയിൻ സ്വിച്ച് അടക്കമുള്ള സാധനങ്ങളും ഇളക്കി കൊണ്ടുപോയി. തൊട്ടടുത്ത് ആൾത്താമസമില്ലാത്ത മറ്റൊരു വീട്ടിൽ നിന്ന് എസിയുടെ ഔട്ട് ഡോർ യൂണിറ്റ്, ചെമ്പു പൈപ്പുകൾ തുടങ്ങിയവ മോഷ്ടിച്ചു.
രണ്ടാം വാർഡിൽ തങ്കൻ വീട്ടിൽ വിബിയുടെ വീടിന്റെ പിന്നിലെ വാതിൽ തകർത്തു കയറി ബാത്ത് റൂം ഫിറ്റിങ്ങുകളും 25,000 രൂപ വില വരുന്ന ഇലക്ട്രിക്, പ്ലമിങ് സാമഗ്രികളും അപഹരിച്ചു. മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം ഹിൽ റോഡിലെ വീട്ടിൽ നിന്നും കുട്ടമശേരി തുമ്പിച്ചാൽ ഭാഗത്തു പണി നടക്കുന്ന ഫ്ലാറ്റിൽ നിന്നും ഇലക്ട്രിക് ഉപകരണങ്ങളാണ് മോഷ്ടിച്ചത്. ആക്രിക്കടകളിൽ ഇത്തരം സാധനങ്ങൾ എത്തിക്കുന്നവരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു.