മലയാറ്റൂർ ∙ മധുരിമക്കവല–പന്തയ്ക്കൽ പാടം ലിങ്ക് റോഡ് ടാർ ചെയ്ത് പിറ്റേ ദിവസം തന്നെ പൊളിഞ്ഞു. മിനിയാന്ന് വൈകിട്ട് 5 മണിയോടെയാണ് 80 മീറ്ററോളം ദൂരത്തിൽ ടാറിങ് പൂർത്തീകരിച്ചത്.
ഇന്നലെ രാവിലെ ടാറിങ് പായ പോലെ ചുരുട്ടി എടുക്കാവുന്ന തരത്തിൽ പൊളിഞ്ഞു പോരുകയാണ്. ബാക്കിയുള്ള ഭാഗത്ത് ടാർ ചെയ്യാനെത്തിയപ്പോൾ നാട്ടുകാർ തടഞ്ഞു.
തോന്നിയ പോലെ ടാർ ചെയ്യുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.
മണ്ണിനു മുകളിൽ മെറ്റൽ–ടാർ മിശ്രിതം വെറുതേ കൊണ്ടിടുകയായിരുന്നു. റോഡരികിലെ കനാലിനോടു ചേർത്തു ടാർ ഇട്ടിട്ടുമില്ല.
കനാലിന്റെ അരികു ഭാഗത്ത് വളഞ്ഞു പുളഞ്ഞാണ് ടാറിങ് ഉള്ളത്. 10 വർഷത്തിനു മുൻപാണ് ഇവിടെ നേരത്തെ ടാർ ചെയ്തത്.
പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചായിരുന്നു ടാറിങ്.
മലയാറ്റൂർ പുതു ഞായർ തീർഥാടനകാലത്ത് പ്രധാന റോഡിൽ വാഹന തടസ്സം ഉണ്ടാകുമ്പോൾ ചെറു വാഹനങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. തീർഥാടനകാലം ആരംഭിച്ച സാഹചര്യത്തിലാണ് റോഡിന്റെ ഈ അവസ്ഥ.
അശാസ്ത്രീയമായ നിർമാണ പ്രവർത്തനത്തിനെതിരെ അധികാരികൾക്ക് പരാതി നൽകുമെന്ന് സിപിഎം ലോക്കൽ കമ്മിറ്റി വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

