പറവൂർ ∙ അടിപ്പാതയ്ക്കായി ചിറ്റാറ്റുകരയിലും പ്രതിഷേധ സമരം തുടങ്ങുന്നു. പുതിയ ദേശീയപാത – 66 നിർമാണത്തിന്റെ ഭാഗമായി ചിറ്റാറ്റുകരയിൽ അടിപ്പാത പണിതില്ലെങ്കിൽ ചിറ്റാറ്റുകര, പൂയപ്പിള്ളി പ്രദേശങ്ങളിലേക്കുള്ള അയ്യായിരത്തോളം ജനങ്ങളുടെ സഞ്ചാരപാത അടയും.
ചെറിയ വാഹനങ്ങൾക്കു പോകാൻ കഴിയുന്ന അടിപ്പാത മതിയെന്നും നിലവിലെ അലൈൻമെന്റിൽ മാറ്റം വരുത്താതെ ഇതു സാധ്യമാക്കാൻ കഴിയുമെന്നുമാണു നാട്ടുകാർ പറയുന്നത്.
ജില്ലയിലെ ആദ്യത്തെ പിഡബ്ല്യുഡി റോഡുകളിലൊന്നായ ചിറ്റാറ്റുകര – പൂയപ്പിള്ളി റോഡ് പുതിയ ദേശീയപാത വരുന്നതോടെ അടഞ്ഞുപോകുന്ന സ്ഥിതിയാണ്. ജോലി ചെയ്യുന്നവരും വിദ്യാർഥികളും പറവൂരിലും മറ്റിടങ്ങളിലും പോകാൻ ഇതുവഴിയാണു ദേശീയപാതയിൽ എത്തിച്ചേരുന്നത്.
വഴിയടഞ്ഞാൽ ചുറ്റി സഞ്ചരിക്കണം. കാൽനടയാത്രികർക്ക് വലിയ ബുദ്ധിമുട്ടുണ്ടാകും.
സാധാരണക്കാരായ ഒട്ടേറെയാളുകൾ 3 കിലോമീറ്ററോളം കൂടുതൽ നടക്കേണ്ടി വരും. ഓട്ടോറിക്ഷയെ ആശ്രയിച്ചാൽ ജോലി ചെയ്തു കിട്ടുന്ന പണം ഓട്ടോറിക്ഷയ്ക്ക് നൽകാനേ തികയൂ.
നാട്ടുകാരുടെ പരാതിയെത്തുടർന്നു സ്ഥലം സന്ദർശിച്ച ദേശീയപാത – 66 പ്രോജക്ട് ഡയറക്ടർ ഇക്കാര്യങ്ങൾ നേരിട്ടു കണ്ടു ബോധ്യപ്പെട്ടിരുന്നു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഒരു പ്രപ്പോസൽ മേലധികാരികൾക്ക് അദ്ദേഹം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, അനൂകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് സംയുക്ത ജനകീയ സമരസമിതി അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്.
ഇന്നു വൈകിട്ട് 6നു പ്രതിഷേധസംഗമം ചിറ്റാറ്റുകര കവലയിൽ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

