മൂവാറ്റുപുഴ∙ അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ ശബരി റെയിൽ പാത കേവലം റെയിൽവേ ലൈൻ മാത്രമല്ല, മധ്യകേരളത്തിലെ മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്. പദ്ധതിക്കായി സംസ്ഥാന സർക്കാർ 1,900 കോടി രൂപ അനുവദിച്ചതോടെ അനിശ്ചിതത്വത്തിലായിരുന്ന വികസന വഴിയിൽ വീണ്ടും പ്രതീക്ഷയുടെ പച്ചക്കൊടി ഉയരുകയാണ്.
3 പതിറ്റാണ്ടോളം ഭൂമി ഏറ്റെടുപ്പ് വിജ്ഞാപനത്തിൽ കുടുങ്ങി ദുരിതത്തിലായ ഭൂവുടമകൾക്കാണ് സർക്കാർ പ്രഖ്യാപനം ഏറെ ആശ്വാസം പകരുന്നത്. ഭൂസൂചിക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകർക്ക് ശബരി റെയിൽ വലിയ അനുഗ്രഹമാകും.
പൈനാപ്പിൾ, റബർ, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനത്തിന് ഈ പാത പുതിയ വാതിലുകൾ തുറക്കും.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, ഭൂതത്താൻകെട്ട്, തട്ടേക്കാട്, മലങ്കര ടൂറിസം ഹബ്, ഇടുക്കി ഡാം, കുളമാവ്, രാമക്കൽമേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, വാഗമൺ, കുട്ടിക്കാനം, പാഞ്ചാലിമേട്, തേക്കടി, ഗവി, അടവി, തെന്മല, പൊന്മുടി, നെയ്യാർ ഡാം എന്നിവിടങ്ങളിലേക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തി ചേരാനുള്ള സൗകര്യം വർധിപ്പിക്കുന്നതിനാൽ വിനോദ സഞ്ചാര മേഖലയ്ക്കും പാത പ്രയോജനപ്പെടും. സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന യാഥാർഥ്യബോധത്തോടെയുള്ള നടപടികൾ സ്വാഗതാർഹമാണെന്ന് ശബരി സെൻട്രൽ ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ബാബു പോൾ പറഞ്ഞു.
പദ്ധതിയുടെ ഗുണഫലങ്ങൾ ഒറ്റനോട്ടത്തിൽ:
∙ കണക്ടിവിറ്റി: അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, എരുമേലി തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നു.
∙ യാത്രാസൗകര്യം: ശബരിമല തീർഥാടകർക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്ര. ∙ സാമ്പത്തിക വളർച്ച: മലയോര മേഖലയിലെ വാണിജ്യ-വ്യവസായ സംരംഭങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്താം.
∙ തൊഴിലവസരം: റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പുതിയ തൊഴിൽ മേഖലകൾ രൂപപ്പെടും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

