കുമ്പളം∙ കൊച്ചി ബൈപാസിൽ കുമ്പളം– പനങ്ങാട് പാലത്തിന്റെ അപ്രോച്ച് റോഡിലെ കട്ടിങ് അപകടക്കെണിയാകുന്നു. പാലവും പാതയുമായുള്ള ഉയരവ്യത്യാസം കാരണം വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപെടുന്നത് പതിവായി.
കഴിഞ്ഞ ദിവസം രാത്രി കട്ടിങ്ങിൽ ചാടിയ കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ സീറ്റിൽ നിന്ന് തെറിച്ചുവീണ് ബസിന്റെ കമ്പിയിൽ തല ഇടിച്ച് ഗുരുതര നിലയിൽ ആശുപത്രിയിലായി. ഇരട്ടപ്പാലങ്ങളിൽ കുമ്പളം ഭാഗത്തേക്കുള്ള പാലത്തിന്റെ അപ്രോച്ച് റോഡിലാണ് പ്രശ്നം. പ്രദേശത്തെ മണ്ണിന്റെ ദുർബലാവസ്ഥ അവഗണിച്ച് 30 വർഷം മുൻപ് നിർമിച്ച പാലമാണിത്.
പാത ബലപ്പെടുത്താതെ ടാറിട്ട് ഉയർത്തുക മാത്രമാണ് കാലങ്ങളായി ചെയ്യുന്നത്.
കുമ്പളം ടോൾ പ്ലാസ കമ്പനിക്കാണ് പരിപാലന ചുമതല. 2 വർഷം മുൻപ് കരാറുകാർ മാറിയതോടെ പരിപാലനം അവതാളത്തിലായി.ബൈപാസിൽ കുമ്പളം പനങ്ങാട് പാലവും റോഡുമായി ചേരുന്നിടത്തെ കട്ടിങ്ങിൽ ചാടിയ കെഎസ്ആർടിസി ബസിനുള്ളിൽ തെറിച്ചു മുകളിലെ കമ്പിയിൽ തലയിടിച്ചുവീണു പരുക്കേറ്റ യാത്രികൻ ചേർത്തല കടയ്ക്കരപ്പിള്ളി കെ.ജെ.ജോബ്(55) ലേക്ഷോർ ആശുപത്രിയിൽ ചികിത്സ തുടരുന്നു.
ഹൃദ്രോഗിയായ ഇദ്ദേഹത്തിന്റെ തല പൊട്ടിയതോടെ രക്തസ്രാവം ഉണ്ടായത് ആശങ്കയായിരുന്നു. അപകടനില തരണം ചെയ്തതോടെ ന്യൂറോ വിഭാഗത്തിലേക്കു മാറ്റി.
പരുക്കേറ്റ മറ്റൊരു യാത്രിക കെ.ഇ. രഹിലയ്ക്ക് (32) പ്രഥമ ശുശ്രൂഷ നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

