ആലങ്ങാട് ∙ കരുമാലൂർ മാഞ്ഞാലി ഭാഗത്തെ വീട്ടിലെ മോട്ടറിനുള്ളിൽ മൂർഖൻ പാമ്പ്. വീട്ടുകാർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.ചൊവ്വാഴ്ച വൈകിട്ടാണു മാഞ്ഞാലി മാട്ടുപുറം സ്വദേശി അബൂബക്കറിന്റെ വീടിനോടു ചേർന്നു സ്ഥാപിച്ചിരുന്ന വെള്ളം പമ്പ് ചെയ്യുന്ന മോട്ടറിന് ഇടയിൽ പാമ്പിനെ കണ്ടത്.
മോട്ടർ ഓൺ ചെയ്തപ്പോഴാണു പാമ്പ് പുറത്തേക്കു വന്നത്.കുറച്ചു മാസങ്ങൾക്കിടെ മൂന്നാമത്തെ തവണയാണ് ഈ ഭാഗത്തെ വീടുകളിൽ നിന്നു വിഷപ്പാമ്പുകളെ പിടികൂടുന്നത്. ഈ വീടിന്റെ തൊട്ടു മുന്നിലുള്ള വീട്ടിൽ നിന്നും നേരത്തെ മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു.
ദിവസങ്ങൾക്കു മുൻപു മാഞ്ഞാലി ഭാഗത്തു നിന്നു മലമ്പാമ്പിനെ പിടികൂടിയിരുന്നു.ഈ ഭാഗത്ത് അടിക്കടി വിഷപ്പാമ്പുകളെ കാണുന്ന സാഹചര്യത്തിൽ കാടുകൾ വെട്ടിത്തെളിച്ചു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

