കൊച്ചി ∙ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ഹോൾഡിങ് ഏരിയ സ്ഥാപിക്കുമെന്നും പദ്ധതി ആസൂത്രണ ഘട്ടത്തിലാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി, ടിക്കറ്റിങ്, ഇലക്ട്രോണിക്സ് ഡിസ്പ്ലേ ബോർഡുകൾ, സുരക്ഷാ പരിശോധനകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ വിശ്രമസ്ഥലമാണ് പാസഞ്ചർ ഹോൾഡിങ് ഏരിയ.
തിരക്കേറിയ സമയങ്ങളിൽ തിരക്കു കുറച്ച് യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ലോക്സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കിഴക്കൻ ടെർമിനൽ കെട്ടിടം, മൾട്ടി ലെവൽ കാർ പാർക്കിങ്, സർവീസ് കെട്ടിടം എന്നിവയുടെ അടിത്തറ പൂർത്തിയാക്കിയിട്ടുണ്ട്. ഈ കെട്ടിടങ്ങളുടെ ഘടനാപരമായ ജോലികൾ പുരോഗമിക്കുകയാണ്.
പിവേ ഡിപ്പോ, പിവേ ഓഫിസ് എന്നിവയുടെ ജോലികളും പൂർത്തിയായി. സൗത്ത് സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കുന്നതിനായി കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും യാത്രക്കാർ വന്നു പോകുന്ന സ്റ്റേഷനുകളുടെ സുരക്ഷയും നിർമാണത്തിലെ സങ്കീർണതകളും പരിഗണിച്ചാണ് സമയപരിധി നിശ്ചയിക്കാത്തതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

