കൊച്ചി∙ എറണാകുളം–ടാറ്റാനഗർ എക്സ്പ്രസിലെ കരാർ ജീവനക്കാരനിൽ നിന്നു വീണ്ടും കഞ്ചാവു പിടിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇതേ ട്രെയിനിലെ ജീവനക്കാരിൽ നിന്നു കഞ്ചാവു പിടിക്കുന്നത്.
ട്രെയിനിൽ കമ്പിളിപ്പുതപ്പും തലയണയും വിതരണം ചെയ്യുന്ന ബെഡ്റോൾ ജീവനക്കാരനായ ബിഹാർ നളന്ത വൈയാവോ സ്വദേശി മുഹമ്മദ് ഫയാസുള്ളയാണു(45) 12 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്.
വിപണിയിൽ 6 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണു ആർപിഎഫിന്റെ ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും റെയിൽവേ പൊലീസിന്റെ ഡാൻസാഫ് സംഘവും ചേർന്നു പിടിച്ചെടുത്തത്. നവംബർ 26ന് ടാറ്റാനഗർ എക്സ്പ്രസിൽ നിന്ന് 56 കിലോഗ്രാം കഞ്ചാവുമായി ബെഡ്റോൾ ജീവനക്കാരൻ ഉൾപ്പെടെ 3 പേരെ പിടികൂടിയിരുന്നു. ശബരിമല തീർഥാടനം, ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികം എന്നിവയുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ പരിശോധനകൾ ഊർജിതമാക്കിയിരുന്നു.
2 ബാഗുകളുമായി പ്ലാറ്റ്ഫോമിൽ ആളൊഴിഞ്ഞ സ്ഥലത്തു നിന്നിരുന്ന ഫയാസുള്ളയെ സംശയം തോന്നിയാണു പരിശോധിച്ചത്. ബാഗുകളിൽ തുണിയാണെന്നാണു പൊലീസിനോടു പറഞ്ഞത്.
പരിശോധിച്ചപ്പോൾ നാലു പാക്കറ്റുകളിലായി പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ കഞ്ചാവു കണ്ടെത്തി.
ജാർഖണ്ഡിൽ നിന്നെത്തിച്ച കഞ്ചാവ് കൈമാറാൻ ഇടപാടുകാരനെ കാത്തുനിൽക്കുമ്പോഴാണു പിടിയിലായതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു.എറണാകുളം സൗത്ത് ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, റെയിൽവേ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നസിറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

