കൊച്ചി ∙ ‘ബൗൺസർമാർ’ എന്നെഴുതിയ ടി ഷർട്ട് ഉൾപ്പെടെ അനുചിതമായ വസ്ത്രങ്ങൾ ധരിച്ചു ക്ഷേത്രത്തിലോ ക്ഷേത്ര ഉത്സവങ്ങളിലോ സുരക്ഷയ്ക്കായി ആരെയും നിയോഗിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് അടക്കം ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ നിയോഗിച്ചതിനെതിരായ ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണ് നിർദേശം.നവംബർ 22 മുതൽ 25 വരെയാണ് ബൗൺസർമാരെ നിയോഗിച്ചത്. ‘ബൗൺസർ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ടും ധരിച്ച് െസക്യൂരിറ്റിമാരെ നിയോഗിച്ചത് അനുചിതമായെന്നും ഇത് ആവർത്തിക്കില്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് തന്നെ സമ്മതിച്ചു.
ഇക്കാര്യം കോടതി രേഖപ്പെടുത്തി.
ഉത്സവത്തിന് 10 ദിവസം മുൻപ് ക്ഷേത്രോപദേശക സമിതിയിൽ നിന്ന് കൂട്ടരാജി ഉണ്ടായി. വിമുക്ത ഭടന്മാരെയാണ് തിരക്ക് നിയന്ത്രിക്കാൻ സാധാരണ നിയോഗിക്കാറുള്ളതെന്നും ദേവസ്വം വിശദീകരിച്ചു.
എന്നാൽ ഇത്തവണ ഉത്സവത്തിന് വലിയതിരക്കുണ്ടായി. അതിനാൽ സെക്യൂരിറ്റി ഏജൻസിയുടെ സഹായം തേടേണ്ടിവന്നു. അവരാണ് ബൗൺസർമാരെ നിയോഗിച്ചത്.
ഇത് ആവർത്തിക്കില്ലെന്നും ദേവസ്വം സ്റ്റാൻഡിങ് കൗൺസിൽ അറിയിച്ചു.ബൗൺസർമാരെ നിയോഗിച്ചത് ക്ഷേത്ര വിശുദ്ധിക്കും സംസ്കാരത്തിനും നിരക്കുന്നതല്ലെന്ന് കാണിച്ച് മരട് സ്വദേശി എൻ.
പ്രകാശാണ് കോടതിയെ സമീപിച്ചത്. വിഡിയോ ദൃശ്യങ്ങളും ഹർജിക്കാരൻ ഹാജരാക്കിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

