ചൊവ്വര ∙ അമ്മ മർദനമേറ്റു മരിച്ച കേസിൽ മകൻ ആലുവ ദേശം പുറയാറിൽ വാടകയ്ക്കു താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് ബിനുവിനെ (38) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ അനിതയെ (58) കഴിഞ്ഞ 30ന് ആണ് മരിച്ച നിലയിൽ കണ്ടത്.അലക്കുകല്ലിനു സമീപം കുഴഞ്ഞു വീണ നിലയിലാണ് അമ്മയെ കണ്ടതെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നുമാണ് ബിനു എല്ലാവരോടും പറഞ്ഞത്.
എന്നാൽ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ പൊലീസിനു സംശയം ഉണ്ടാക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.
തലയ്ക്കും ശരീരത്തിനും മറ്റ് ആന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. നിരീക്ഷണത്തിലുണ്ടായിരുന്ന ബിനുവിനെ ഇതേത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വ്യക്തമായത്.അനിതയുടെ പേരിലുള്ള സ്വത്ത് കൈക്കലാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ബിനു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഭർത്താവ് നേരത്തേ മരിച്ച അനിത 22 വർഷമായി ഇടുക്കി ചെങ്കുളത്തെ ഒരു മേഴ്സി ഹോമിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പുറയാറിലെ വാടക വീട്ടിലേക്ക് മകൻ ബിനു അനിതയെ കൂട്ടിക്കൊണ്ടു വന്നത്. അനിതയെ ബിനു പലപ്പോഴും മർദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ ആർ.രാജേഷ്, എസ്ഐ എസ്.എസ്.ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

