കരിങ്ങാച്ചിറ∙ ജോർജിയൻ തീർഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാളും തമുക്കു നേർച്ചയും സമാപിച്ചു. ഇന്നലെ രാവിലെ ബെന്യാമിൻ മുളയിരിക്കൽ റമ്പാന്റെ കാർമികത്വത്തിൽ ആദ്യത്തെ കുർബാന നടന്നു.
രണ്ടാമത്തെ മൂന്നിൻമേൽ കുർബാനയ്ക്ക് ഐസക്ക് മാർ ഒസ്താത്തിയോസ് മുഖ്യകാർമികത്വം വഹിച്ചു.
ഫാ.സ്ലീബാ കളരിക്കൽ, ഫാ. ഷിബു പുലയത്ത് എന്നിവർ സഹകാർമികരായി.
വികാരിമാരായ ഫാ.റ്റിജോ മർക്കോസ്, ഫാ. റിജോ ജോർജ് ഫാ.ബേസിൽ ഷാജു എന്നിവർ നേതൃത്വം നൽകി.
സന്ധ്യാ പ്രാർഥനയും ചിത്രപ്പുഴ കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണവും നടന്നു. പ്രദക്ഷിണം തിരികെ കത്തീഡ്രലിൽ എത്തി ആശീർവാദത്തോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.
അൽമായ വൈസ് പ്രസിഡന്റ് ജീവൻ മാലായിൽ, ട്രസ്റ്റിമാരായ എം.പി.പോൾ, ഐ.കെ.ജോർജ്, തമുക്ക് പെരുന്നാൾ കമ്മിറ്റി കൺവീനർ അനീഷ് ബേബി കൂറുള്ളിൽ എന്നിവരാണ് പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

