കൊച്ചി∙ വെറുമൊരു ഹവായിയൻ ഗിറ്റാറിനെ മോഹിപ്പിക്കുന്ന മോഹന വീണയാക്കിയ മാന്ത്രികൻ. സാങ്കേതികതയിലൂടെ സംഗീതത്തെ പുനർനിർവചിച്ച കലാകാരൻ. വിശേഷണങ്ങളേറെയുണ്ട് ഈ സംഗീത ശാസ്ത്രജ്ഞന്.
മോഹന വീണയുടെ സ്രഷ്ടാവും ഗ്രാമി പുരസ്കാര ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് 9 വർഷത്തിനു ശേഷം കേരളത്തിലെത്തിയിരിക്കുകയാണ്. സൊസൈറ്റി ഫോർ ദ് പ്രമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമങ് യൂത്തിന്റെ (സ്പിക്മാകെ) നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ കേരള സംഗീത പര്യടനം. തിരുവനന്തപുരത്തെ സംഗീത പരിപാടിക്കുശേഷം പുലർച്ചയോടെ കൊച്ചിയിലെത്തിയ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ മുഖത്ത് യാത്രാക്ഷീണം പ്രകടം.
എങ്കിലും മോഹനവീണയിൽ വിരലോടിച്ച് പതിഞ്ഞ താളത്തിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി.
പുതിയ പരീക്ഷണങ്ങൾ, ആൽബങ്ങൾ?
മോഹന വീണയിലെ പുതിയ പരീക്ഷണങ്ങൾ താളത്തിലാണ്. പിന്നെ ആൽബങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ പണ്ടത്തെ പോലെയല്ലലോ, മ്യൂസിക് കമ്പനികൾക്കൊന്നും ആൽബങ്ങൾ ചെയ്യാൻ താൽപര്യമില്ല.
യുട്യൂബ്, സ്പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ വരവോടെ മ്യൂസിക് പ്രൊഡക്ഷൻ എന്നത് വ്യക്തികൾ ചെയ്യുന്ന ബിസിനസ് മാത്രമായി മാറി.
എങ്കിലും യുട്യൂബിന്റെ വരവോടെ സംഗീത ലോകം കുറച്ചുകൂടി വിശാലമായില്ലേ?
അതത്ര നല്ലതായി തോന്നുന്നില്ല. ഇടയ്ക്ക് തോന്നിയിട്ടുണ്ട് എല്ലാമിങ്ങനെ സൗജന്യമായി കൊടുക്കേണ്ടതില്ലെന്ന്.
വില കൊടുത്തു വാങ്ങുന്നതിനേ പരിഗണന ലഭിക്കൂ.
ജെൻ സീ ഇഷ്ടപ്പെടുന്നുണ്ടോ മോഹനവീണയെ?
ഇപ്പോഴത്തെ കുട്ടികൾ സ്ലോ പേസ് സംഗീതം ആസ്വദിക്കുന്നതു കുറവാണ്. അവർക്ക് വേണ്ടത് പെപ്പി മ്യൂസിക്കാണ്.
ചടുലത മാത്രമല്ല സംഗീതമെന്ന് ജെൻ സീയെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്, എപ്പോഴും.
പുതിയ സിനിമാ പ്രോജക്ടുകൾ?
തൽക്കാലം സിനിമ ചെയ്യാൻ സമയമില്ല. എ.ആർ.റഹ്മാന്റെ കൂടെ ലഗാൻ, തിരുട
തിരുട, ഇരുവർ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചത് മികച്ച അനുഭവമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

