പിറവം∙ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നഗരസഭയുടെയും ടൂറിസം വിഭാഗത്തിന്റെയും നേതൃത്വത്തിൽ പിറവം വള്ളംകളി ഇന്നു പാലത്തിനു സമീപം നടക്കും. ഒഴുക്കിനെതിരെ നടക്കുന്ന വള്ളംകളി എന്നതിലൂടെ ശ്രദ്ധേയമായ മത്സരത്തിൽ 9 ചുണ്ടൻ വള്ളങ്ങളും 3 ഇരുട്ടുകുത്തി വള്ളങ്ങളും തുഴയെറിയും.
2നു മാസ് ഡ്രിൽ. തുടർന്നു അനൂപ് ജേക്കബ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
വള്ളങ്ങളുടെ തുഴ കൈമാറൽ നടൻ ലാലു അലക്സ് നിർവഹിക്കും. നഗരസഭ ഉപാധ്യക്ഷൻ കെ.പി.സലിം ഫ്ലാഗ് ഓഫ് ചെയ്യും.
കലക്ടർ ജി.പ്രിയങ്ക, ഫ്രാൻസിസ് ജോർജ് എംപി, നടൻ ജയൻ ചേർത്തല തുടങ്ങിയവർ പങ്കെടുക്കും.
ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം, പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലേപറമ്പൻ, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ ചെറുതന, ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം എന്നീ വള്ളങ്ങളാണ് മത്സരിക്കുന്നത്.
ബി ഗേഡ് ഇരുട്ടുകുത്തി വിഭാഗത്തിൽ പിറവം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ, ആർകെ ടീം ബോട്ട് ക്ലബ്ബിന്റെ താണിയൻ, വെള്ളൂർ ബോട്ട് ക്ലബ്ബിന്റെ സെന്റ് ആന്റണി എന്നിവ മത്സരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]