എളങ്കുന്നപ്പുഴ∙അഴിമുഖത്തിനു പടിഞ്ഞാറ് കടലിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ബോട്ടിനെക്കുറിച്ചു ഫിഷറീസ് വൈപ്പിൻ അസി.ഡയറക്ടർ ഓഫിസിലേക്ക് തത്സമയം വിവരം നൽകിയ നീതിമാൻ മീൻപിടിത്ത വള്ളത്തിലെ സ്രാങ്ക് നായരമ്പലം വെളിയത്താംപറമ്പ് കണക്കാട്ടുശേരി പ്രസാദിനെയും തൊഴിലാളികളെയും നേവി അധികൃതർ വീട്ടിലെത്തി അനുമോദിച്ചു. തമിഴ് സംസാരിച്ചിരുന്ന ബോട്ടിലുള്ളവർ ഒരാളെ കരയിലേക്കു കൊണ്ടുപോകുമോ എന്ന് ഇവരോട് ചോദിച്ചു.
അതിനു നിയമം ഇല്ലെന്നു പ്രസാദ് പറഞ്ഞു.
കരയിലെത്താൻ അവർക്കു കുറച്ചു സമയം മതിയായിരിക്കെ ബോട്ട് നിർത്തിയിട്ട് ആളെ കൈമാറാൻ ശ്രമിച്ചതാണ് സംശയത്തിനിടയാക്കിയത്. ഫിഷറീസ് അധികൃതർ ഉടനെ കോസ്റ്റൽ പൊലീസിനും അവർ നേവിക്കും വിവരം കൈമാറി.
കടലിൽ നടത്തിയ തിരച്ചിലിൽ അഴീക്കോട് വച്ചു ബോട്ടിനെ കണ്ടെത്തി. നീണ്ടകരയിൽ നിന്നു ചാവക്കാട്ടേക്കു പോയിരുന്ന ബോട്ട് പരിശോധിച്ചു ചോദ്യം ചെയ്തെങ്കിലും ഇന്ത്യൻ പൗരന്മാരാണെന്നു തെളിഞ്ഞു വിട്ടയച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]