കൊച്ചി ∙ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ആയിരം കുരുന്നുകൾക്ക് ഓണസമ്മാനമായി കാതുകുത്തി കമ്മലിടൽ ചടങ്ങ് നടത്താൻ അസോസിയേഷന്റെ സംസ്ഥാന കൗൺസിലിൽ തീരുമാനം. രക്തദാന ക്യാംപ്, മുതിർന്ന സ്വർണത്തൊഴിലാളികളെ ആദരിക്കൽ എന്നിവയും നടത്തും.
സെപ്റ്റംബർ 17നാണ് സംസ്ഥാന വ്യാപകമായി ഈ ചടങ്ങുകൾ സംഘടിപ്പിക്കുക. സ്വർണാഭരണങ്ങൾക്ക് ജിഎസ്ടി 1 ശതമാനമായി കുറയ്ക്കണമെന്നും സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് ഇഎംഐ ഏർപ്പെടുത്തണമെന്നും സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
സ്വർണ വ്യാപാര മേഖലയിൽ ജിഎസ്ടി റെയ്ഡ് നടത്തി സ്വർണ വ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്വർണ വ്യാപാര മേഖലയിലെ നികുതി വരുമാനം വെളിപ്പെടുത്തണമെന്നും സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ്, വർക്കിങ് പ്രസിഡന്റ് പി.കെ.ആയമുഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി.പ്രേമാനന്ദ്, എം.വിനീത്, വൈസ് പ്രസിഡന്റുമാരായ സ്കറിയച്ചൻ കണ്ണൂർ, സക്കീർ ഹുസൈൻ, ഫൈസൽ അമീൻ, അബ്ദുൽ അസീസ് ഏർബാദ്, പി.ടി.
അബ്ദുറഹ്മാൻ ഹാജി, നവാസ് പുത്തൻവീട്, രത്നകലാ രത്നാകരൻ, സംസ്ഥാന സെക്രട്ടറിമാരായ ടി.വി.മനോജ് കുമാർ, എം.സി.ദിനേശൻ, നിതിൻ തോമസ്, എൻ.ടി.കെ.ബാപ്പു, അഹമ്മദ് പൂവിൽ, വി.ഗോപി പാലക്കാട്, സി.എച്ച്.ഇസ്മായിൽ, എസ്.പളനി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]