ജോബ് ഫെയർ 13ന്
കൊച്ചി ∙ നാഷനൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ ‘നിയുക്തി 2025’ മെഗാ ജോബ് ഫെയർ നടത്തും.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെയുള്ള ജോബ് ഫെയർ 13നു കുസാറ്റ് ക്യാംപസിലാണ്. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി, ഐടിഐ.
ഡിപ്ലോമ, ബി ടെക്, പാരാമെഡിക്കൽ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. www.privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
0484-2422452, 9446926836.
കുസാറ്റിൽ 13 ന് മെഗാ ജോബ് ഫെയർ
പെരുമ്പാവൂർ ∙ നാഷനൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ എറണാകുളം മേഖല മെഗാ ജോബ് ഫെയർ ‘നിയുക്തി 2025′ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ 13 ന് കുസാറ്റ് ക്യാംപസിൽ നടത്തും. 80ൽപരം പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽമേളയിൽ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും. www.privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
സ്പോട് അഡ്മിഷൻ ഉണ്ടായിരിക്കും. 0484-2422452.
ഗവ.
ഐടിഐ കളമശേരി
കളമശേരി ഗവ. ഐടിഐയിൽ ഇലക്ട്രോ പ്ലേറ്റർ, പ്ലാസ്റ്റിക് പ്രോസസിങ് ഓപ്പറേറ്റർ, പെയ്ന്റർ എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവുകൾ.
കൂടിക്കാഴ്ച 11നു 11നു കളമശേരി ഐടിഐയിൽ. 0484- 2555505.
സിഎംഎഫ്ആർഐ
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിൽ (സിഎംഎഫ്ആർഐ) മീഡിയ ലെയ്സൻ പ്രഫഷനൽ ഒഴിവ്.
പ്രായം 25നും 45നും മധ്യേ. യോഗ്യത: 55% മാർക്കോടെ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം.
അപേക്ഷകൾ 15നു മുൻപ് [email protected] എന്ന ഇമെയിലിൽ അയയ്ക്കണം.
സ്പോട് അഡ്മിഷൻ
കോതമംഗലം∙ ചേലാട് ഗവ. പോളിടെക്നിക്കിൽ ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിന് 8 മുതൽ 15 വരെ 9.30 മുതൽ 10.30 വരെ സ്പോട് അഡ്മിഷൻ നടത്തും.
റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം. www.polyadmission.org, 79079 15504.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]