
ആലുവ ∙ പെരിയാറിനു കുറുകെയുള്ള തുരുത്ത് റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ഞായർ വരെ (10) ട്രെയിൻ ഗതാഗത നിയന്ത്രണം. 2 ട്രെയിൻ സർവീസുകൾ റദ്ദാക്കി.
6 ട്രെയിനുകൾ വൈകിയോടും. പാലക്കാട്– എറണാകുളം മെമു, എറണാകുളം– പാലക്കാട് മെമു എന്നിവയാണ് റദ്ദാക്കിയത്.
വൈകിയോടുന്ന ട്രെയിനുകൾ: ഗോരഖ്പുർ – തിരുവനന്തപുരം (ഒരു മണിക്കൂർ 20 മിനിറ്റ്), കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടീവ് (ഒരു മണിക്കൂർ 15 മിനിറ്റ്), മംഗളൂരു– തിരുവനന്തപുരം വന്ദേഭാരത് (25 മിനിറ്റ്), സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് (30 മിനിറ്റ്), ജാംനഗർ– തിരുനെൽവേലി (10 മിനിറ്റ്), തിരുവനന്തപുരം–മംഗളൂരു വന്ദേഭാരത് (10 മിനിറ്റ്).
ഗർഡറുകൾ, സ്പാനുകൾ, സ്ലീപ്പറുകൾ എന്നിവയുടെ അറ്റകുറ്റപ്പണിയും പെയ്ന്റിങ്ങുമാണ് നടക്കുന്നത്. ഇതുമൂലം അങ്കമാലി– ആലുവ ഭാഗത്താണു ട്രെയിൻ ഗതാഗത തടസ്സം നേരിടുക.
പകൽ 9 മുതൽ 12 വരെയാണ് അറ്റകുറ്റപ്പണി. 12 വർഷത്തിലൊരിക്കൽ ഇത്തരം അറ്റകുറ്റപ്പണികൾ നടത്താറുണ്ട്.
കാലാവസ്ഥ പ്രതികൂലമായാൽ അറ്റകുറ്റപ്പണി ഏതാനും ദിവസം കൂടി നീണ്ടേക്കാം.
ഷൊർണൂർ– എറണാകുളം പാതയിൽ 40 വർഷത്തിലേറെ പഴക്കമുള്ള ഗർഡറുകളും പാളങ്ങളും മാറ്റുന്ന ജോലി ഒക്ടോബറിൽ തുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]