മികച്ച കർഷകരെ ആദരിക്കൽ: അപേക്ഷ ക്ഷണിച്ചു
ശ്രീമൂലനഗരം/ നീലീശ്വരം∙ ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നതിനായി വിവിധ പഞ്ചായത്തുകൾ അപേക്ഷകൾ /നാമനിർദേശങ്ങൾ ക്ഷണിച്ചു. ജൈവ കൃഷി, നെൽക്കൃഷി, പച്ചക്കറിക്കൃഷി, ക്ഷീരക്കൃഷി, മത്സ്യക്കൃഷി, പുഷ്പക്കൃഷി, സമ്മിശ്ര കൃഷി മേഖലകളിലെ മികച്ച കർഷകരെയും വനിത , എസ്സി–എസ്ടി, വിദ്യാർഥി വിഭാഗങ്ങളിലെ കർഷകരെയും മുതിർന്ന കർഷകൻ, മികച്ച കർഷക തൊഴിലാളി എന്നിവരെയുമാണ് ആദരിക്കുന്നത്. 7 വരെ കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കും. അപേക്ഷകർ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ആദരിക്കാത്ത കർഷകർ ആയിരിക്കണം.
നവരാത്രി നൃത്ത- സംഗീതോത്സവം; റജിസ്റ്റർ ചെയ്യാം
കൊച്ചി ∙ പോണേക്കാവ് ഭഗവതി ക്ഷേത്രത്തിൽ സെപ്റ്റംബർ 22ന് ആരംഭിക്കുന്ന നവരാത്രി നൃത്ത-സംഗീതോത്സവത്തിൽ പങ്കെടുക്കുവാൻ റജിസ്റ്റർ ചെയ്യാം. അവസാന തീയതി: ഓഗസ്റ്റ് 20. ഫോൺ: 9446455134.
സ്പോട് അഡ്മിഷൻ
വൈപ്പിൻ∙ മാല്യങ്കര എസ്എൻഎം പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഏതാനും മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്ക് 7 മുതൽ 12 വരെ സ്പോട് അഡ്മിഷൻ നടത്തുന്നു.
താൽപര്യമുള്ളവർ ഈ ദിവസങ്ങളിൽ രാവിലെ 9 ന് സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണം. 80785 04284.
കൂടിക്കാഴ്ച 7ന്
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പബ്ലിക്കേഷൻ വിഭാഗത്തിൽ ഡവലപ്പർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 7ന് ഉച്ചയ്ക്ക് 1.30നു കൂടിക്കാഴ്ച നടത്തും.
പ്രായപരിധി: 35 വയസ്സിൽ താഴെ. വെബ്സൈറ്റ്: www.ssus.ac.in … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

