
വൈപ്പിൻ∙ ട്രോളിങ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ ബോട്ടുകൾ തിരിച്ചെത്തി തുടങ്ങി. ഇന്നലെ വൈകിട്ട് മുനമ്പം ഹാർബറിൽ അടുത്ത ബോട്ടുകൾ ഇന്നായിരിക്കും ചരക്ക് ഇറക്കുക.
പൊതുവേ മീൻ ലഭ്യത കുറവാണെന്നാണ് സൂചന. പല ബോട്ടുകൾക്കും വലുപ്പം കുറഞ്ഞ കിളിമീനാണ് കിട്ടിയിട്ടുള്ളത്.
മുനമ്പത്ത് ഇരുപതോളം ബോട്ടുകളാണ് തിരിച്ചെത്തിയിട്ടുളളത്.
പ്രതീക്ഷിച്ച പോലെ മീൻ കിട്ടിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഇന്നലെ എത്തിയ ബോട്ടുകൾ പുലർച്ചെ തന്നെ ചരക്കിറക്കി തുടങ്ങും.
ഇന്നും നാളെയുമായി കൂടുതൽ ബോട്ടുകൾ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ദൂരെ സ്ഥലങ്ങളിലേക്ക് നീങ്ങിയിട്ടുള്ള വലിയ ബോട്ടുകളുടെ മടക്കം ഒന്നോ രണ്ടോ ദിവസം കൂടി വൈകിയേക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]